സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയ താരോദയം ആയിരുന്നു മിയ ജോർജ്. പിന്നീട് സിനിമയിൽ ശക്തമായ നിരവധി വേഷങ്ങളിലൂടെ മിയ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം അനശ്വരം ആക്കുകയായിരുന്നു ചെയ്തത്.

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത മിയ മകൻ ഉണ്ടായതിനു ശേഷമാണ് സോഷ്യൽ മീഡിയയിലേക്ക് പോലും എത്തുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ പ്രസവം ഒരു ആഘോഷം ആകാത്ത മിയയെ അഭിനന്ദിച്ചവർ നിരവധിയായിരുന്നു. സങ്കീർണതകൾ നിറഞ്ഞ തന്റെ പ്രസവകാലത്തെ കുറിച്ച് വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ മിയ പറയുന്ന കാര്യങ്ങളാണ് ശ്രെദ്ധ നേടുന്നത് . ഗർഭകാലത്ത് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടാകാറുണ്ട്. ബെഡ് റസ്റ്റ് ആയിരുന്നു. ഏഴാം മാസത്തിൽ പ്രസവത്തിന് വിളിച്ചു കൊണ്ടു വരുന്ന ഒരു ചടങ്ങുണ്ട്.

അതുകഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒരു ദിവസം വരുന്നത് വയറു വേദനയോടെയാണ്. ആദ്യം കരുതിയത് ഫോൾസ് സ്പെയിൻ ആണെന്നാണ്.ഏഴാം മാസത്തിൽ പ്രസവ വേദന വരും എന്ന് ആരും ചിന്തിക്കില്ല. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വയറു വേദന മാറുന്നില്ല. അമ്മയെ വിളിച്ചപ്പോൾ അമ്മയാണ് ഡോക്ടറെ വിളിക്കാൻ പറഞ്ഞത്. ഞങ്ങളുടെ കുടുംബ ഡോക്ടറെ തന്നെയാണ് വിളിച്ചത്. കുടുംബത്തിൽ പലരുടെയും പ്രസവം എടുത്തതാണ്. ആശുപത്രിയിലേക്ക് വാ ഒരു ഇഞ്ചക്ഷൻ എടുക്കാം എന്ന് ഡോക്ടർ പറഞ്ഞു. അതോടെ ആശുപത്രിയിലേക്ക് എത്തി.

അവിടെ എത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞ് പുറത്തേക്ക് വരാൻ ഉള്ള ഒരുക്കം തുടങ്ങിയത്. ഉടനെതന്നെ പ്രസവം നടക്കും, ഏഴാം മാസത്തിൽ കുഞ്ഞിനെ ശ്രദ്ധിക്കാനോ അല്ലെങ്കിൽ ഭക്ഷണം കഴിക്കാനോ സാധിക്കില്ല.അതുകൊണ്ടുതന്നെ കുഞ്ഞിനെ നിയോനേറ്റൽ പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ട്. ആശുപത്രിയിൽ നിയോനേറ്റൽ കെയർ വിഭാഗം ഇല്ല. പിന്നെ ഉള്ള രണ്ട് ഓപ്ഷനുകൾ ആണ്. ഒന്നുകിൽ അവിടെ പ്രസവിച്ച ശേഷം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റണം. അല്ലങ്കിൽ നീയോനേറ്റർ കെയർ ഉള്ള ആശുപത്രിയിലേക്ക് പെട്ടെന്ന് പോയി പ്രസവിക്കണം.

പാലായിൽ നിന്നും കോട്ടയം വരെ എന്നും പോകാനുള്ള സമയം കിട്ടില്ലന്ന് ഡോക്ടർ പറഞ്ഞു. രണ്ടാമത്തെ ഓപ്ഷൻ ഞാൻ തിരഞ്ഞെടുത്തു. ഷൂട്ടിങ്ങിനു വേണ്ടി പോലും ആംബുലൻസിൽ കയറിയിട്ട് ഇല്ലാത്ത ഞാൻ ആംബുലൻസിൽ കയറി 10 മിനിറ്റ് കൊണ്ട് ആശുപത്രിയിൽ എത്തി. 15 മിനിറ്റിനുള്ളിൽ പ്രസവം നടന്നു. അങ്ങനെ ജൂലൈ ഡേറ്റ് പറഞ്ഞിരുന്ന ലുക്ക മെയ് നാലിന് തന്നെ എത്തി. പ്രസവിച്ച ഉടനെ സിസ്റ്റർ കുഞ്ഞിനെ എടുത്തു കൊണ്ട് പോയിരുന്നു. മുലപ്പാൽ ഒക്കെ ട്യൂബിലൂടെ ആണ് കുഞ്ഞിന് കൊടുത്തിരുന്നത്. വായിലേക്ക് ഇറ്റിച്ചു കൊടുക്കുകയാണ്. പിന്നീട് ഒരു ദിവസം നാൽപ്പത് ഗ്രാം ആണ് കൂടേണ്ടത്.

ഓരോ ദിവസവും ഞാൻ മോനേ കയ്യിൽ കിട്ടുന്ന ദിവസം കണക്ക് കൂട്ടും. അങ്ങനെയിരിക്കെ ഒരിക്കൽ ആകെ 25 ഗ്രാം കുഞ്ഞു കൂടിയുള്ളു എന്ന് സിസ്റ്റർ പറഞ്ഞു. പെട്ടെന്ന് ഭാരം കുറഞ്ഞ പോലെ, എനിക്ക് ഒരു ഭയം വന്നു. ട്യൂബിലൂടെ പാലു കൊടുക്കുമ്പോൾ കുഞ്ഞിന് ആയാസമില്ലാതെ കുടിക്കാം. തുള്ളിതുള്ളിയായി കൊടുക്കുമ്പോൾ അത് ഇറക്കാനുള്ള ബുദ്ധിമുട്ട് കുഞ്ഞിന് ഉണ്ട്.. അതുകൊണ്ട് എനർജി ഒരുപാട് ചിലവാകും. അതുകൊണ്ടാണ് തൂക്കത്തിൽ വ്യത്യാസം വരുന്നത്.
