പൊട്ടിത്തെറിച്ചു ഗണേശൻ…! എന്നും രാവിലെ എം എൽ എ വന്നു തൂത്ത് വൃത്തിയാക്കാം.

കെ ബി ഗണേഷ് കുമാർ എന്ന നടനെയും ഗണേശൻ എന്ന വ്യക്തിയും ഒക്കെ എല്ലാവർക്കും അറിയാവുന്നത് ആണ്.

ഗണേശൻ എന്ന നടനെക്കാൾ ഗണേശൻ എന്ന എംഎൽഎ ആയിരിക്കും ആളുകൾക്ക് കൂടുതൽ ഇഷ്ടം. അതിനു കാരണം ഗണേഷിന്റെ ഉറച്ച നിലപാടുകൾ തന്നെയാണ്.ഇപ്പോൾ വീണ്ടും ശ്രദ്ധേയയാകുന്നത് ഗണേശന്റെ ഒരു വീഡിയോ. എംഎൽഎ ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആശുപത്രിയിലേക്ക് ഗണേശൻ എത്തിയപ്പോൾ കണ്ടത് വൃത്തിഹീനമായ ചില കാഴ്ചകളായിരുന്നു. ഗണേഷന് അത് വല്ലാത്ത വേദനയാണ് ഉണ്ടാക്കിയത്.

അവിടെ ഇരുന്ന് ഒരു ചൂലെടുത്ത് അവിടെ വൃത്തിയായി തൂക്കുകയായിരുന്നു ഗണേഷ് ചെയ്തത്. അതിനുശേഷം ഗണേശൻ പറഞ്ഞതിങ്ങനെയാണ് നിങ്ങൾക്ക് കുറച്ചെങ്കിലും നാണം തോന്നുവാൻ വേണ്ടിയാണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്. എന്തൊരു മോശം ആണ് ഇവിടെ. ഒരു വർഷം പോലുമാവാത്ത സ്ഥലമാണ് ശൗചാലയം പോലും വളരെ മോശം അവസ്ഥയിലാണെന്നും ഗണേശൻ പറയുന്നുണ്ട്. ഇതെല്ലാം കണ്ട് ഗണേഷിന് ദേഷ്യം വരികയായിരുന്നു.

മന്ത്രി വരുമ്പോൾ ഇതെല്ലാം കാണിച്ചു കൊടുക്കും എന്നും അതിനുപകരമായി സ്ഥലംമാറ്റം വാങ്ങി കൊടുക്കും അവിടെയുള്ള ജീവനക്കാർക്ക് ഒരു താക്കീത് പോലെ ഗണേശൻ പറയുന്നുണ്ടായിരുന്നു. വളരെയധികം വൃത്തിഹീനമായ ചുവരുകളും മറ്റും കണ്ടപ്പോൾ ഗണേശൻ സംസാരിച്ചത് ഇങ്ങനെയാണ്.. ” ഒരു നനഞ്ഞ തുണി എടുത്തു തരാമെങ്കിൽ ഞാനിതെല്ലാം തുടച്ചു തരാം. ഫിസിയോതെറാപ്പി ചെയ്യുവാനായി നൽകിയ എന്ത്രം തുരുമ്പ് പിടിച്ചു കിടക്കുന്നത് എല്ലാം ഗണേശൻ കാണിച്ചു തരുന്നുണ്ട്.

സർക്കാർ നൽകിയത് ആണ് ഫിസിയോതെറാപ്പി ചെയ്യാൻ വേണ്ടി. ഇതിന്റെയൊക്കെ അവസ്ഥ കണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഗണേശൻ നടന്നത്. വല്ലാത്തൊരു ദേഷ്യത്തിൽ ആയിരുന്നു അദ്ദേഹം എന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നും രാവിലെ എംഎൽഎ വന്നു തൂക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top