മലയാള സിനിമ ലോകവും മലയാള സിനിമ പ്രേമികളും ഏറ്റവും കൂടുതൽ ആഘോഷം നിമിഷങ്ങൾ ഒരുക്കുന്ന ഒരുദിവസം ലാലേട്ടന്റെ പിറന്നാൾ ദിവസമായിരിക്കും. ആരാധകരും താരങ്ങളും ഒരേ പോലെ ഉത്സവലഹരിയിൽ ആയിരിക്കുമെന്ന് ഉറപ്പാണ്.

അറുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകളുടെ പ്രവാഹമായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചിരുന്നത്. പല തലങ്ങളിൽ നിന്നുള്ള ആളുകളാണ് അദ്ദേഹത്തെ ആശംസിക്കുകവാൻ എത്തിയത്. അതിൽ സാധാരണക്കാർ മുതൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്നവർ വരെ ഉണ്ടായിരുന്നു. എല്ലാവർക്കും ഒരു പ്രത്യേക വികാരമാണ് മോഹൻലാൽ എന്ന് പറയുന്നത്.

ഇപ്പോഴതാ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുന്നത് മുൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സൂപ്പർ താരവുമായ യുവരാജ് സിംഗ് ആണ്. മലയാളത്തിൽ എവർഗ്രീൻ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ എന്നാണ് യുവരാജ് സിങ് കുറിച്ചത്. മോഹൻലാൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയും ചെയ്യുന്നു.
വീരേന്ദ്ര സേവാഗ് അടക്കം ഉള്ള ക്രിക്കറ്റ് താരങ്ങളും പിവി സിന്ധു, സുനിൽ ഛേത്രി,വിജയ് സിംഗ്, രാജ്യവർധൻ സിങ് തുടങ്ങിയ കായിക മേഖലയിലെ ഒട്ടേറെ താരങ്ങൾ മോഹൻലാലിന് ആശംസകളുമായി എത്തി. തമിഴ്,തെലുങ്ക്,കന്നഡ, ഹിന്ദി സിനിമാലോകത്ത് നിന്ന് പോലും ആശംസകൾ ലഭിക്കുന്ന മറ്റൊരു മലയാള താരം മോളിവുഡിൽ ഇല്ല എന്നു പറയുന്നതാണ് സത്യം. വിവേക് ഒബ്രോ, കമലഹാസൻ തുടങ്ങിയവരും താരത്തെ ആശംസിച്ചുകൊണ്ട് എത്തിയിരുന്നു.
