News

തനിക്ക് ജോലിയില്ല, പണം ഇല്ല, തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. മോഹൻലാലിന്റെ നായികയായ നടിയുടെ ഇപ്പോഴത്തെ അവസ്ഥ (വീഡിയോ)

മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സിനിമയാണ് നരസിംഹം എന്ന ചിത്രം.

നരസിംഹം എന്ന ചിത്രത്തിലെ ഇന്ദുചൂഡൻ എന്ന മോഹൻലാൽ കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒരു മലയാളികൾക്കും മറക്കാൻ സാധിക്കില്ല. ഇന്ദുചൂഡന്റെ ഒപ്പം കട്ടക്ക് പിടിച്ചു നിന്ന് അനുരാധ എന്ന നായികാ കഥാപാത്രം ഇന്നും പെൺകുട്ടികളുടെ മനസ്സിൽ ഒരു റോൾ മോഡലാണ്. അനുരാധയെ അത്രയും പെട്ടെന്ന് മറക്കാൻ ഒരു സിനിമ പ്രേക്ഷകനും സാധികില്ല. ഒരുകാലത്തു മോഹൻലാൽ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ലക്ഷ്മിയുടെ മകളായ ഐശ്വര്യ.

മോഹൻലാലിനോടൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്ന ഒരു നായിക എന്ന പേരിലായിരുന്നു ഐശ്വര്യ ശ്രെദ്ധ നേടിയിട്ടുള്ളത്. നരസിംഹം എന്ന ചിത്രത്തിൽ ഇന്ദുചൂഡൻ എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഐശ്വര്യ ചെയ്ത അനുരാധയും. നായകനൊപ്പം നാണംകുണുങ്ങി പാട്ടുപാടി നിൽക്കുന്ന നായികയിൽ നിന്നും വേറിട്ട നായിക ആയിരുന്നു ഐശ്വര്യ. ഇപ്പോളിതാ ഐശ്വര്യയുടെ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധനേടുന്നത്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഐശ്വര്യ ജീവിതത്തെക്കുറിച്ച് പറയുന്നത്. ഈ കാലങ്ങളിലെല്ലാം തന്നെ കുറച്ചു സീരിയലിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ടായിരുന്നു.

കുറച്ചുകാലങ്ങളായി താരം തന്റെ സോഷ്യൽമീഡിയയിലും സിനിമയിലും ഒന്നും അത്ര സജീവമല്ല. സിനിമാരംഗത്തു നിന്നും ഇടവേള എടുത്ത ഐശ്വര്യ തന്റെ ജീവിതത്തെക്കുറിച്ചാണ് തുറന്നുപറയുന്നത്. തനിക്ക് ജോലിയില്ലന്നും പണം ഇല്ലെന്നും തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.. ഈ വെളിപ്പെടുത്തൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടെന്നും ആരെങ്കിലും തന്നെ വിളിക്കുമെന്നും താൻ പ്രതീക്ഷിക്കുന്നു എന്ന് ഐശ്വര്യ പറയുന്നുണ്ട്. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെയാണ്.

പണമില്ല തെരിവ് തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. എന്റെ കുടുംബത്തിൽ ഞാൻ മാത്രമേയുള്ളൂ. മകൾ വിവാഹം കഴിഞ്ഞു പോയി. എനിക്ക് യാതൊരു ജോലിയും ചെയ്യാൻ മടില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ഒരു ജോലി തന്നാലും ഞാൻ അത് സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെ പോകും. ഇങ്ങനെയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നത്. നരസിംഹം, പ്രജ, ബട്ടർഫ്‌ളൈസ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ മോഹൻലാലും ഐശ്വര്യയും ഒരുമിച്ചാണ് എത്തിയത്

Story highlights: Mohanlal’s co-star Aishwarya Bhaskaran sells soaps to make ends meet

Most Popular

To Top