അമ്മയാവുക എന്നു പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം വളരെ സന്തോഷം നിറഞ്ഞ ഒരു അവസ്ഥ തന്നെയാണ്.

എന്നാൽ പ്രസവത്തോടെ കുഞ്ഞിനെ നഷ്ടമാവുകയാണെങ്കിലോ ഒരു അമ്മയെ സംബന്ധിച്ചെടുത്തോളം എത്ര വേദന നിറഞ്ഞതായിരിക്കും. എന്നാൽ അത്തരത്തിൽ 34 മത്തെ വയസ്സിൽ കുഞ്ഞിനെ നഷ്ടം ഇപ്പോൾ തന്നെ മുലപ്പാൽ ആരോഗ്യപ്രശ്നം ഉള്ള മറ്റു കുട്ടികൾക്ക് ദാനം ചെയ്യുകയാണ് യുകെയിൽ ഉള്ള ഒരു യുവതി. മുലപ്പാൽ മറ്റു കുഞ്ഞുങ്ങൾക്ക് നൽകി മാതൃകയാകുന്നത് സാറ എന്ന യുവതി ആണ്.

ഏകദേശം 9 കുപ്പി മുലപ്പാലാണ് അവർ മിൽക്ക് ബാങ്കിന് ഇതുവരെ നൽകിയിരിക്കുന്നത്. അതായത് ശരാശരി 28 ലിറ്റർ മുലപ്പാല്. കനത്ത രക്തസ്രാവം ഉണ്ടായതിനാൽ അവരുടെ നില ഗുരുതരമായി.. പ്രസവത്തിനു മുൻപ് തന്നെ പ്ലാസൻറ ഗർഭപാത്രത്തിൽ നിന്നും വിട്ടു പോകുന്ന ഒരു അവസ്ഥയാണിത്. അതുകൊണ്ടു തന്നെ അവർ മരിച്ചു പോകും എന്ന് ഡോക്ടർമാർ കരുതി.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ ഒരു സ്ത്രീയുടെ ഏറ്റവും മികച്ച അവസ്ഥയായ മാതൃത്വം അത് അവർക്ക് നഷ്ടമായി. പ്രസവത്തിൽ കുഞ്ഞു മരിച്ചു. ഗർഭപാത്രത്തിലെ കുഞ്ഞിൻറെ സ്ഥാനം സാറയുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നത് തടഞ്ഞിരുന്നു.

ഇതുകൊണ്ടാണ് സാറയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. സത്യത്തിൽ അമ്മയെ രക്ഷിച്ചു കൊണ്ട് ആ കുഞ്ഞു ജീവൻ സ്വയം നൽകുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. ആ കുഞ്ഞിനെ സാറയുടെ മൂന്നുമക്കളും സൂപ്പർഹീറോ എന്നാണ് വിളിക്കുന്നത്.. ദുരന്തം സംഭവിച്ച മൂന്നു മാസങ്ങൾക്ക് ശേഷം ഇപ്പോൾ സാറാ മറ്റു കുഞ്ഞുങ്ങളെ സഹായിക്കാൻ വേണ്ടി ജീവിതം മാറ്റിവച്ചത് ആണ്. അതുകൊണ്ടു തന്നെ മിൽക്ക് ബാങ്കിന് ഇതുവരെ 50 കുപ്പി മുലപ്പാൽ സംഭാവന ചെയ്തതായാണ് റിപ്പോർട്ട് വരുന്നത്. മകൻറെ മരണശേഷം ദിവസങ്ങളോളം ഞാൻ വേദനയിൽ ആയിരുന്നു.

തീർത്തും നൊമ്പരം നിറഞ്ഞ സമയത്തിലൂടെ ഞാൻ കടന്നു പോയി, പക്ഷേ എനിക്ക് ഏറ്റവും ബുദ്ധിമുട്ട് എൻറെ കുഞ്ഞിനെ ഞാൻ നൽകേണ്ടിയിരുന്ന പാല് വെറുതെ ഒഴുക്കിക്കളയുന്നതിനായിരുന്നു. ഇതിൽ അല്പമെങ്കിലും ഒരു ആശ്വാസം കണ്ടെത്താൻ വേണ്ടിയാണ് തൻറെ പാല് മറ്റു കുഞ്ഞുങ്ങൾക്ക് നൽകുവാൻ വേണ്ടി താൻ തീരുമാനിക്കുന്നത്. എന്റെ തീരുമാനം ബുദ്ധിമുട്ടാകും എന്നു തന്നെ ഭർത്താവ് ഭയന്നു. തന്നെക്കുറിച്ചും തന്റെ വികാരങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം ആശങ്കപ്പെട്ടു.

പക്ഷേ അത് എന്നെ എത്രമാത്രം സന്തോഷിപ്പിച്ചു എന്ന് പിന്നീടാണ് അദ്ദേഹത്തിന് മനസ്സിലായത്. ഇപ്പോൾ അമ്മയുടെ തീരുമാനത്തിന് മക്കളും ഭാര്യയുടെ തീരുമാനത്തിന് പിന്തുണയായി ഭർത്താവും ഒപ്പം ഉണ്ട്. ഇത്തരം മാതൃക നിറഞ്ഞ ആളുകൾ ഉണ്ടാവണം എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്.
