News

പതിനെട്ടാം വയസ്സിൽ സംരംഭക,ഇരുപത്തിനാലാമത്തെ വയസ്സിൽ മൂന്ന് സംരംഭങ്ങളുടെ മേധാവി.മലപ്പുറകാരിയായ നസ്‌ലി തോൽക്കാതെ മുന്നേറിയ കഥ അറിയാം.|Motivation story of Nasline

പതിനെട്ടാം വയസ്സിൽ സംരംഭക,ഇരുപത്തിനാലാമത്തെ വയസ്സിൽ മൂന്ന് സംരംഭങ്ങളുടെ മേധാവി.മലപ്പുറകാരിയായ നസ്‌ലി തോൽക്കാതെ മുന്നേറിയ കഥ അറിയാം.|Motivation story of Nasline

ഒരാളുടെ വിജയത്തിന്റെ കഥ കേൾക്കുക എന്നുപറയുന്നത് ഏതൊരാൾക്കും സന്തോഷം നിറയ്ക്കുന്ന കാര്യം തന്നെയാണ്. ഒരാൾ വിജയിച്ചു എന്ന് അറിയുമ്പോൾ അത് മറ്റൊരാളിൽ ഉണ്ടാക്കുന്ന പ്രചോദനം ചെറുതൊന്നുമല്ല. ജീവിതത്തിലെ വേദനകളിൽ തളരാതെ പോരാടാൻ തോന്നുന്നത് ഒരുപക്ഷേ ആ നിമിഷം ആയിരിക്കും. ഓരോരുത്തർക്കും ആ ഒരു തോന്നൽ ഉണ്ടാകും എന്നതാണ് സത്യം. അതുകൊണ്ടുതന്നെ പലരും പോരാടി തുടങ്ങുന്നതും ആ നിമിഷമാണ്. ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും എല്ലാം ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. മലപ്പുറം സ്വദേശിയായ ഈ പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ ഭർത്താവും ഒപ്പമുണ്ടായിരുന്നു. ഈ കഥ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാം പേജ് ആയ എന്റെ സ്റ്റോറി എന്ന് പേജിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. ഏതൊരു പെൺകുട്ടികൾക്കും പ്രചോദനമാകുന്ന കഥ തന്നെയാണ് ഇത്. ഈ കഥയുടെ പൂർണരൂപം ഇങ്ങനെയാണ്..

മലപ്പുറത്തെ ഒരു സാധാരണ കുടുബത്തിൽ ജനിച്ചു വളർന്ന നാസലിനു പതിനെട്ടാം വയസ്സിൽ തുടങ്ങിയതാണ് സംരംഭക യാത്ര.ഇപ്പോൾ ഇരുപത്തിനാലാമത്തെ വയസ്സിൽ നസ്‌ലി മൂന്ന് സംരംഭങ്ങളുടെ മേധാവി.മലപ്പുറം കാരിയായ നസ്‌ലിയെ മുന്നോട്ട് നയിച്ചത് ജീവിതത്തിൽ ഒരിടത്തും തോൽക്കാതെ മുന്നേറണം എന്ന വാശി ആയിരുന്നു.

ഉപ്പ,ഉമ്മ,സഹോദരങ്ങൾ അടങ്ങിയ മലപ്പുറത്തെ സാധാരണ കുടുബത്തിൽ ജനിച്ച നസ്ലിക്ക് തന്റെ ആറാമത്തെ വയസ്സിൽ കാൻസർ മൂലം ഉപ്പയെ നഷ്ടമായി. മരണത്തിനു മുൻപ് ഉപ്പ നൽകിയ ഉപദേശം ” നന്നായി പഠിക്കണം , എന്നും ജീവിതത്തിൽ ജയിച്ചു മുന്നേറണം എന്നായിരുന്നു.

ചെറുപ്പത്തിൽ തന്നെ കുടുംബത്തിലെ മറ്റുള്ളവർ ബിസിനസ്സ് മേഖലയിൽ ബിസിനസ്സ് മേഖലയിൽ വിജയിച്ചു കണ്ടു ശീലിച്ച നസ്‌ലിയുടെ ലക്ഷ്യം അവർക്കിടയിൽ തലയുയർത്തി നിന്ന് തന്റേതായ സ്ഥാനം ഉറപ്പിക്കണമെന്നായിരുന്നു.സ്‌കൂൾ കാലഘട്ടത്തിൽ എല്ലാവരെയും പോലെ മെഡിസിൻ എഞ്ചിനീറിങ് ഒക്കെ ആയിരുന്നു ലക്ഷ്യം.എന്നാൽ അപ്രതീക്ഷിതമായി ഇന്റീരിയർ ഡിസൈനിങ് മേഖലയിലേക്ക് കടന്നു.ഇന്റീരിയർ ഡിസൈനിങ് കോഴ്സ് പഠനത്തോടൊപ്പം തന്നെ ചെറുതും വലുതുമായ സംരംഭങ്ങൾക്ക് വേണ്ടി ഫ്രീലാൻസായി മാർക്കറ്റിങ് , ബ്രാൻഡിംഗ് വർക്കുകൾ ചെയ്തു.

ഫ്രീലാൻസ് ആയി വർക്ക് ചെയ്യുമ്പോൾ തന്നെ സ്വന്തമായി മാർക്കറ്റിങ് ഏജൻസി തുടങ്ങണം എന്ന് തീരുമാനിച്ചിരുന്നു,അങ്ങനെ BREETHINK മാർക്കറ്റിങ് , ബ്രാൻഡിംഗ് ഏജൻസി തുടങ്ങി.

പിന്നീട് ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ ഇന്റേൺഷിപ്പിനായി ഫെസ ഇന്റീരിയേഴ്സ് എന്ന കമ്പനിയിൽ ജോയിൻ ചെയ്തു.നസ്‌ലിയുടെ പ്രവർത്തന മികവ് കണ്ട മാനേജിങ് ഡയറക്‌ടർ വിനോദ് ആന്റണി ഫെസ ഇന്റീരിയേഴ്‌സിന്റെ സഹ സ്ഥാപനമായ ഫൈസ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തു നടത്താമോ എന്ന് ചോദിച്ചു.അങ്ങനെ നസ്‌ലി ഫെസ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്ത് തന്റേതായ രീതിയിൽ വളർത്തിയെടുത്തു.അഞ്ചു വിദ്യാർത്ഥികളിൽ തുടങ്ങി 150 ൽ അധികം വിദ്യാർത്ഥികൾ ഇപ്പോൾ ഫെസ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ മികച്ച പ്ളേസ്സ്‌മെന്റിലൂടെ പഠിച്ചിറങ്ങി.

ഈ വർഷം മുതൽ ബ്രീത്തിങ്ക് മാർക്കറ്റിംഗ് ബ്രാൻഡിംഗ് കമ്പനിയുടെ അണ്ടറിൽ ഡിസൈനിങ്ങിൽ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്കായി ബ്രീത്തിങ്ക് സ്‌കൂൾ ഓഫ് ഡിസൈനിങ് തുടങ്ങി.

യാത്രകളോടും സാഹസികതകളോടും താല്പര്യമുള്ള നസ്‌ലി ഒരു പ്രൊ റൈഡർ കൂടിയാണ്.ആൾ ഇന്ത്യ രജിസ്റ്റേർഡ് womens റൈഡിങ് ക്ലബ് ആയ സിആർഎഫിന്റെ പ്രസിഡന്റും ബൈക്ക് സ്റ്റണ്ട് വിദ്യാർത്ഥിയുമാണ് നസ്‌ലി.നസ്‌ലിയുടെ കൂടെ പൂർണ്ണ പിന്തുണയുമായി ചെന്നൈയിൽ മൾട്ടി നാഷണൽ കമ്പനിയിൽ ഡിസൈനർ ആയി ജോലി ചെയ്യുന്ന ജീവിത പങ്കാളി അജ്മൽ കൂടെയുണ്ട്.
Story Highlights: Motivation story of Nasline

പതിനെട്ടാം വയസ്സിൽ സംരംഭക,ഇരുപത്തിനാലാമത്തെ വയസ്സിൽ മൂന്ന് സംരംഭങ്ങളുടെ മേധാവി.മലപ്പുറകാരിയായ നസ്‌ലി തോൽക്കാതെ മുന്നേറിയ കഥ അറിയാം.|Motivation story of Nasline

Most Popular

To Top