മമ്മൂട്ടിയുടെ പിന്നാലെ സുരേഷ് ഗോപിക്കും കൊവിഡ്; ചെറിയ പനി മാത്രം, മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് താരം .?

നിരവധി ആരാധകരുള്ള ഒരു നടനാണ് സുരേഷ് ഗോപി. സുരേഷ്ഗോപിയെ എംപി ആയതിനു ശേഷമാണ് അദ്ദേഹം വിവാദ കോളങ്ങളിലും മറ്റും നിറയാൻ തുടങ്ങിയത്..സുരേഷ് ഗോപി എന്ന വ്യക്തിയെ എങ്കിലും ആരാധകർക്ക് വലിയ ഇഷ്ടമാണ്. ആരാധകരുടെ മനസ്സിൽ ഒരു ചലനം സൃഷ്ടിക്കുവാൻ സാധിച്ചിട്ടുള്ള നടനാണ് സുരേഷ് ഗോപി.

താരത്തിന്റെ കാവൽ എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ ഓടെയായിരുന്നു മുന്നേറി കൊണ്ടിരുന്നത്. ഇപ്പോൾ സുരേഷ് ഗോപിക്ക് കോവിഡ് പോസിറ്റീവ് ആണെന്നാണ് അറിയാൻ സാധിച്ചു. താരം തന്നെയാണ് തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട താരത്തിന് കോവിഡ് പോസിറ്റീവ് ആയി വേദനയിലാണ് ഓരോ ആരാധകരും എന്നു പറയാം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഇറങ്ങാനിരിക്കുന്ന അവസരത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു സംഭവം.

ചെറിയ പനി ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചത്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ തിയേറ്ററിലെത്തിയ ചിത്രം കാവൽ മികച്ച രീതിയിലായിരുന്നു പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നത്. അതോടൊപ്പം തന്നെ പുതിയ ചിത്രമായ തമ്പാനും റിലീസിനൊരുങ്ങി അണിയറയിൽ കാത്തിരിക്കുകയാണ്. പഴയ സുരേഷ്ഗോപിയെ തിരിച്ചു കിട്ടുന്നു എന്ന് ആരാധകർ പറഞ്ഞത്.

Leave a Comment

Your email address will not be published.

Scroll to Top