News

ജീവിതം പലപ്പോഴും എന്റെ ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്പത്തുമായുള്ള ജീവിതത്തെക്കുറിച്ച് മൈഥിലി!!

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയായിരുന്നു മൈഥിലി.

നോവലിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു പ്രധാന വേഷങ്ങളിലെത്തുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മൈഥിലി മാറിയിരുന്നു എന്നതാണ് സത്യം. സോൾട്ട് ആൻഡ് പേപ്പർ, ഞാനും എന്റെ ഫാമിലിയും, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന് ഉദാഹരണങ്ങളായിരുന്നു. ഒരു ഇടവേള കാലം സിനിമയിൽ നിന്നും മാറി നിന്നു മൈഥിലി. പിന്നീട് ലോഹം എന്ന ചിത്രത്തിലൂടെയായിരുന്നു എത്തിയത്.

ആരും പ്രതീക്ഷിക്കാതിരുന്നമ്പോൾ ഒരു സുപ്രഭാതത്തിൽ മൈഥിലി വിവാഹിതയാവുകയും ചെയ്തു. വിവാഹിതയായ സമയത്ത് പ്രണയവിവാഹമായിരുന്നൊന്ന് എല്ലാവരും ചോദിച്ചു. മുഖത്ത് സ്വതവേ കാണുന്ന പുഞ്ചിരിയോടെ അതേന്ന് മൈഥിലി ഉത്തരവും പറഞ്ഞു. സമ്പത്ത് ആണ് മൈഥിലിയെ വിവാഹം കഴിച്ചത്. തന്റെ സിനിമ ജീവിതത്തിനിടയിൽ ഒരുപാട് അവഹേളനങ്ങളും അതുപോലെതന്നെ തരംതാഴ്ത്തലുകളും നേരിട്ട് ഒരു പെൺകുട്ടി തന്നെയാണ് മൈഥിലി. ഇവയെ നേരിടാനുള്ള മൈഥിലിയുടെ കഴിവ് തന്നെയായിരുന്നു സമ്പത്തിനെയും ആകർഷിച്ചത്. ഇപ്പോൾ വിവാഹ ശേഷം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറയുന്ന ഒരു കുറച്ച് കാര്യങ്ങളാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. വാക്കുകളിങ്ങനെ..

ജീവിതം പലപ്പോഴും എന്റെ ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സാമ്പത്തും ഞാനും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നെയാണ് പ്രണയത്തിലായത്. ആ നിമിഷം തന്നെ തീരുമാനിച്ചു ഇത്രയും സ്നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ടുകളയില്ല എന്ന്. ഞങ്ങൾ ആദ്യമായി കണ്ടത് ഒരു മരത്തിന്റെ മുകളിൽ വെച്ചാണ്. നഗരത്തിരക്കിൽ നിന്നും മാറി ജീവിക്കാൻ കുറച്ച് സ്ഥലം മോഹിച്ചാണ് രണ്ട് വർഷം മുൻപ് കൊടേക്കനാലിൽ എത്തിയത് അവിടെ ചെല്ലുമ്പോൾ തോട്ടത്തിൽ ട്രീഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്നുകയറി വേണം അവിടെ എത്താൻ. നോക്കുമ്പോൾ അവിടെ ഒരു സുന്ദരനായ ചെറുപ്പക്കാരൻ. ആനകളും മാനുകളും ഒക്കെയുള്ള ഒരു കാട്ടു പ്രദേശമാണ് ഒരു അരുവിയും ഉണ്ട്. പല സ്ഥലങ്ങളും കണ്ടാൽ തിരികെ വരാൻ തോന്നില്ല.

അത്രയ്ക്ക് മനോഹരമാണ് അവിടം. ഒരു ദിവസം വെറുതെ നടക്കാൻ പോയ താൻ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ തിരക്കി ആളു വന്നു. സ്വർഗ്ഗം പോലെയുള്ള അവിടെവച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്. അവിടെ സ്ഥലം വാങ്ങി അവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട് ഞാൻ വാങ്ങിയ തോട്ടത്തിലേക്ക് കാപ്പിയും കുരുമുളകും അവക്കാഡോയും ഒക്കെയാണ് ഇപ്പോൾ അവിടെ കൃഷി ചെയ്യുന്നത്. സമ്പത്ത് കൂടി ജീവിതത്തിലേക്ക് വന്നതോടെ ഫാം ടൂറിസം പ്രോജക്ട് പോലെ ഗസ്റ്റ് ഹൗസ് ട്രീ ഹൗസ് ഒക്കെ പണിയണമെന്ന് മോഹമുണ്ട്. ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത് സമ്പത്താണ്. ഞങ്ങളുടെ കൂടെ സ്ഥലം നോക്കാൻ വന്നതും സമ്പത്ത് ആയിരുന്നു. യാത്രക്കിടയിൽ പരസ്പരം സംസാരിച്ച് ഇഷ്ടം വന്നിരുന്നു. ഒരു ദിവസം പെട്ടെന്ന് സമ്പത്ത് എന്നോട് ചോദിച്ചു നമുക്ക് കല്യാണം കഴിച്ചാലോ എന്ന്.

അമ്മയോട് ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ കിട്ടിയ മറുപടിയും ഞെട്ടിപ്പോയിരുന്നു.ആദ്യം കണ്ടപ്പോൾ തന്നെ ഇതുപോലെ ഒരു ആളെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു എന്നാണ് അമ്മ പറഞ്ഞത്.ദൈവം അമ്മയുടെ പ്രാർത്ഥന കേട്ടു കാണും. അനുഗ്രഹം പോലെയാണ് സമ്പത്ത് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. നടിയായ മൈഥിലിയെ അത്ര പരിചയം ഇല്ലെന്നും ചില സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നും സിനിമാക്കാരെ ഒന്നും അത്ര പരിചയമില്ല എന്നാണ് സമ്പത്ത് പറഞ്ഞത്. എന്നാൽ തന്റെ ഇഷ്ടം വീട്ടിൽ പറയാൻ എനിക്ക് ഒട്ടും പേടി ഉണ്ടായിരുന്നില്ല. തന്നെ മനസ്സിലാക്കി അച്ഛനുമമ്മയും. കോഴിക്കോട് സ്വദേശിയാണ് സമ്പത്ത്.

Story highlights: Mythili about life after the wedding with Sambath

Most Popular

To Top