ദേശീയ അവാർഡ് പ്രഖ്യാപന സമയത്ത് ഏറ്റവും കൂടുതൽ വിമർശനം നേടിയ അവാർഡ് പ്രഖ്യാപനം എന്നത് നഞ്ചിയമ്മയ്ക്കു ലഭിച്ച അവാർഡ് ആയിരുന്നു. നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചതിനെക്കുറിച്ച് വിമർശനാത്മകമായ രീതിയിലായിരുന്നു സംസാരിച്ചിരുന്നത്.

ഇതിനെ കുറിച്ച സംസാരിച്ചത് ആദ്യം തന്നെ സംഗീതജ്ഞനായ ലിനുലാൽ ആയിരുന്നു. പിച്ചിട്ട് പാടാനറിയാത്ത വ്യക്തിയാണ് നഞ്ചിയമ്മ എന്നും അങ്ങനെയുള്ള ഒരാൾക്ക് അവാർഡ് നൽകുമ്പോൾ സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് അതൊരു വേദനയായി മാത്രമേ തോന്നു. അല്ലെങ്കിൽ അവരെ അപമാനിച്ച് പോലെ തോന്നും എന്നുമായിരുന്നു ലിനുലാൽ പറഞ്ഞിരുന്നത്.

പുറകെ പലരും നഞ്ചിയമ്മേ പിന്തുണച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഗായികയായ സിത്താര പറഞ്ഞത് വളരെ മനോഹരമായാണ് ആ ഗാനമാലപിച്ചത് എന്നാണ്. മാത്രമല്ല സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവർ ഒരിക്കലും അവാർഡ് എന്ന് പറഞ്ഞു കരയുന്നവർ ആയിരിക്കില്ല എന്നും അവർ അതിനും പ്രാധാന്യം നൽകില്ല എന്നുമാണ് സിതാര പറഞ്ഞത്. ഗായികയായ സുജാതയും നഞ്ചിയമ്മയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

സംഗീത രംഗത്തെ പല പ്രമുഖരും നഞ്ചിയമ്മയ്ക്കു വലിയ പിന്തുണയായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോൾ നിഷ്കളങ്കമായ മറുപടി നഞ്ചമ്മയിൽ നിന്നും കേൾക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു നഞ്ചമ്മ സംസാരിച്ചിരുന്നത്. നഞ്ചിയമ്മയോടെ അവാർഡിനെക്കുറിച്ച് ചോദിച്ചപ്പോൾ സച്ചിയെ കുറിച്ചാണ് നഞ്ചിയമ്മക്ക് പറയാനുണ്ടായിരുന്നത്.

സച്ചി സാർ ഇല്ലായിരുന്നെങ്കിൽ താൻ ഒരിക്കലും ഇങ്ങനെയൊരു അവാർഡ് വാങ്ങില്ലായിരുന്നു എന്നും തന്നെ ആരും അറിയില്ലായിരുന്നുവെന്നും. ഞാനിപ്പോഴും അട്ടപ്പാടിയിൽ തന്നെയായിരിക്കും എന്നുമൊക്കെയാണ് നഞ്ചിയമ്മ പറയുന്നത്. അച്ഛനും അമ്മയും മരിച്ച സമയത്ത് പോലും താൻ അങ്ങനെ കരഞ്ഞിട്ടില്ല അത്രത്തോളം സച്ചി മരിച്ചപ്പോൾ തനിക്ക് സങ്കടം തോന്നിയിരുന്നു. സച്ചി സാറാണ് എന്നോട് പറഞ്ഞത് ചേച്ചി അടിപൊളിയായി പാടിക്കോ. തെറ്റില്ല എന്നൊക്കെ. അതുപോലെതന്നെ എന്നോട് പറഞ്ഞിരുന്നു ആടുകളെയും മാടുകളെയും ഒന്നും മേയ്ക്കാതെ ഇനി വീട്ടിൽ ഇരിക്കണമെന്ന്. അതിനുള്ള കഴിവുണ്ട് എന്നൊക്കെ പറഞ്ഞു.

മരിച്ചെന്നറിഞ്ഞപ്പോൾ അന്നത്തെ ദിവസം തന്നെ വണ്ടി പിടിച്ച ഞാൻ കൊച്ചിയിൽ എത്തുകയായിരുന്നു. അത്രയ്ക്ക് വേദനയായിരുന്നു സച്ചിക്കുറിച്ച് പറയുന്ന ഓരോ വാക്കുകളിലും നഞ്ചമ്മയുടെ കണ്ണുകൾ നിറയുന്നത് വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു സച്ചി മായുള്ള ആത്മബന്ധം എത്ര വലുതായിരുന്നു എന്ന് നഞ്ചിയമ്മയുടെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
Story Highlights: Nanjiyamma’s reaction after the award announcement | Ayyappanum Koshiyum | Kalakkatha
