ഏറ്റവും പ്രായം കുറഞ്ഞ MLA യും പ്രായം കുറഞ്ഞ മേയറും ജീവിതത്തിൽ ഒന്ന് ചേരുന്നു. ആര്യ രാജേന്ദ്രനും, സച്ചിൻ ദേവും വിവാഹിതർ ആകുന്നു.

മെയർ ആയ ആര്യ രാജേന്ദ്രൻ എന്നും അത്ഭുതമായിരുന്നു ആളുകൾക്ക്.

ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു പക്വതയോടെ ചെയ്ത ഒരു മേയർ എന്നും അത്ഭുതത്തോടെ മാത്രമേ ആ പെൺകുട്ടിയെ ആളുകൾ നോക്കിയിട്ട് ഉള്ളൂ. എന്നാൽ ആര്യ വിവാഹിതയാവാൻ പോവുകയാണെന്ന് ആണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ബാലുശ്ശേരി എംഎൽഎ ആയ സച്ചിൻ ദേവുമായാണ് ആര്യ രാജേന്ദ്രന്റെ വിവാഹം. ഇവരുടെ വിവാഹ തീയതി ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല..

വിവാഹത്തെ സംബന്ധിച്ച് രണ്ടു കുടുംബങ്ങളും തമ്മിൽ പരസ്പരം ധാരണയിൽ ആയി എന്നാണ് അറിയാൻ സാധിക്കുന്നത്. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതൽ തന്നെ ഇവർ നല്ല സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം ആണ് ഇവരുടെ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരു മാസത്തിനു ശേഷം മാത്രമേ ഇരുവരുടെയും വിവാഹം ഉണ്ടാവുകയുള്ളൂ. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന രീതിയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഇടയിൽ അറിയപ്പെട്ട താരമായിരുന്നു ആര്യ. ആര്യ തിരുവനന്തപുരം മേയർ ആയപ്പോൾ സാമൂഹിക മാധ്യമങ്ങൾ എല്ലാം അത് ആഘോഷം ആക്കിയിരുന്നു.

ഇത്രയും ചെറിയ ഒരു പെൺകുട്ടി എങ്ങനെയാണ് അത്രയും വലിയൊരു നഗരത്തെ നിയന്ത്രിക്കുന്നത് എന്ന് ചോദിച്ച
വർക്കെല്ലാം മറുപടിയായിരുന്നു പിന്നീട് ആര്യയുടെ ഭരണം. പക്വതയോടെ വളരെ മികച്ച രീതിയിൽ ആയിരുന്നു ഒരു മേയറായി തൻറെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ഓൾ സെന്റ്സ് കോളേജ് വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തന്നെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും എല്ലാം. ഇലക്ട്രീഷ്യനായ രാജേന്ദ്രനെയും എൽഐസി ഏജൻറ് ശ്രീലതയുടെ മകളായിരുന്നു.

സാധാരണ ജീവിതത്തിൽ കൂടെ കടന്നു വന്നതു കൊണ്ട് തന്നെ ഒരു നഗരത്തെ എങ്ങനെ നല്ല രീതിയിൽ കൊണ്ടുപോകണം എന്ന് ആര്യക്ക് അറിയാമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച സച്ചിൻ ബാലുശ്ശേരിയിൽ നിന്നും മികച്ച വിജയമായിരുന്നു കൈവരിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സമയത്തായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. എസ്എഫ്ഐ അഖിലേന്ത്യ ജോയിൻ സെക്രട്ടറിയായി സച്ചിൻ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.

കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഡേറ്റ് ആയിരുന്നു ഒരു നിയമ ബിരുദധാരിയാണ് സച്ചിൻ. സച്ചിൻ മത്സരിക്കുന്ന സമയത്ത് പ്രചാരകരായി ആര്യ രാജേന്ദ്രനെ എത്തിരുന്നതും വാർത്തയായിരുന്നു.. പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ. അതുപോലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യയും. അങ്ങനെ ഏറെ പ്രത്യേകതകളാണ് ഇവരുടെ ബന്ധത്തിന്.

Leave a Comment

Your email address will not be published.

Scroll to Top