സിമ്പിൾ ലുക്കിൽ ആണ് എത്തിയത്. എന്നാൽ കൈയ്യിൽ അണിഞ്ഞ വാച്ചിന്റെ വില അറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ |Nayanthara Came in a simple look. But the audience was surprised to know the price of the watch worn on the hand

സിമ്പിൾ ലുക്കിൽ ആണ് എത്തിയത്. എന്നാൽ കൈയ്യിൽ അണിഞ്ഞ വാച്ചിന്റെ വില അറിഞ്ഞു അമ്പരന്ന് പ്രേക്ഷകർ |Nayanthara Came in a simple look. But the audience was surprised to know the price of the watch worn on the hand

ലയാളികൾക്കിടയിൽ വളരെയധികം അഭിമാനവും ആരാധകനിരയുമുള്ള ഒരു നായികയാണ് നയൻതാര. സിനിമ ലോകത്തെ ഏറ്റവും വിലപിടിച്ച ഒരു ബ്രാൻഡ് തന്നെയാണ് ഇന്ന് നയൻതാര എന്ന് പറയണം. തന്റെ കരിയറിൽ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഇതിനോടകം തന്നെ താരം സ്വന്തമാക്കി കഴിഞ്ഞു. സിനിമ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന ഖ്യതി ഇതിനോടകം താരം ഏറ്റെടുത്തു. മാസ്സ് നായകന്മാർ മാത്രം നിറഞ്ഞുനിന്നിരുന്ന ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച താരം കൂടിയാണ് നയൻസ്. ഇപ്പോഴിതാ നയൻതാരയെ കുറിച്ചുള്ള പുതിയ ചില വാർത്തകൾ ഒക്കെയാണ് ഇപ്പോൾ പുറത്തു വരുന്നത്. അടുത്ത സമയത്തായിരുന്നു നയൻതാര കണക്ട് എന്ന ചിത്രത്തിന്റെ ഭാഗമായി ഒരു അഭിമുഖ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ അഭിമുഖം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അഭിമുഖത്തിന് ശേഷം താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയുടെ പ്രമോഷൻ എത്തിയ സമയത്ത് താരമണിഞ്ഞ വാച്ചിന്റെ വിലയാണ് ജനശ്രദ്ധ നേടുന്നത്.

റോളക്സ് വാച്ചിന്റെ ഒരു പുതിയ മോഡൽ ആയിരുന്നു താരം ധരിച്ചിരുന്നത്. 16,48000 രൂപയാണ് ഈ വാച്ചിന്റെ മാത്രം വിലയായി വരുന്നത്. ഇന്റർവ്യൂവിൽ ആഭരണങ്ങൾ ഒന്നും ധരിക്കാതെ വളരെ സിമ്പിൾ ലുക്കിലാണ് നയൻതാര എത്തിയത്. എന്നാൽ കയ്യിലുണ്ടായിരുന്ന ഒരു വാച്ചിന് ഇത്രയും വിലയുള്ളതായിരുന്നോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. ആഡംബരങ്ങൾക്ക് യാതൊരു മടിയും കാണിക്കാത്ത താരമാണ് നയൻസ് എന്നും ആളുകൾ പറയുന്നു. ആഭരണങ്ങൾ, കാറുകൾ തുടങ്ങിയവരും വലിയ ശേഖരം തന്നെയാണ് നയൻസിന് ഉള്ളത്.

74.5 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യുവിന്റെ സീരീസ്. 88 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ, ഫോർ എൻഡിവിയർ, ബിഎംഡബ്ലിയു സെവൻ സീരീസ് തുടങ്ങിയവയൊക്കെ നടിയുടെ കൈയിലുള്ള വാഹനശേഖരമാണ്. 165 കോടിയുടെ ആസ്തിയാണ് താരത്തിനുള്ളത്. അഭിനയത്തിന് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസ് പരസ്യങ്ങൾ തുടങ്ങിയവയെല്ലാം തന്നെ താരത്തിന്റെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.Story Highlights: Nayanthara Came in a simple look. But the audience was surprised to know the price of the watch worn on the hand