“വിവാഹശേഷം സ്ത്രീകൾക്ക് വർക്ക് ചെയ്യാൻ ഇഷ്ടമാണെങ്കിൽ അത് തുടരുക, കുടുംബത്തെ നോക്കേണ്ടത് ഭർത്താവും ഭാര്യയും ഒരുമിച്ചാണ്. ഭാര്യ മാത്രമല്ല. ” – നയൻതാര |Nayanthara talkes about her after marriage life

“വിവാഹശേഷം സ്ത്രീകൾക്ക് വർക്ക് ചെയ്യാൻ ഇഷ്ടമാണെങ്കിൽ അത് തുടരുക, കുടുംബത്തെ നോക്കേണ്ടത് ഭർത്താവും ഭാര്യയും ഒരുമിച്ചാണ്. ഭാര്യ മാത്രമല്ല. ” – നയൻതാര |Nayanthara talkes about her after marriage life

മലയാളി പ്രേക്ഷകർക്കിടയിൽ എന്നും ഒരു അത്ഭുതം തന്നെയാണ് നയൻതാര എന്ന് പറയണം. തമിഴകത്തേ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന നയൻതാരയ്ക്ക് മലയാളത്തിലും ആരാധകനിരക്ക് ഒട്ടും കുറവില്ല എന്ന് പറയണം. തെലുങ്കിലും മലയാളത്തിലും ഒക്കെ വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. ജവാൻ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേക്കും തന്റെ സ്ഥാനം ഉറപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നയൻസ്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ സിനിമയിലൂടെ തുടങ്ങിയ നയൻതാര ഇന്ന് ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ഒരു ഉയരത്തിലാണ് നിൽക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു നയൻതാരയും വിഘ്നേശും വിവാഹിതർ ആയത്. ഏറെ കാലം നീണ്ടുനിന്ന പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്.

ശേഷം വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആവുകയും ചെയ്തിരുന്നു. ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ കണക്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ അഭിമുഖത്തിൽ വിഘ്നേശിനെക്കുറിച്ചും അടുത്തിടെ പരന്ന ഗോസിപ്പുകളെ കുറിച്ചും ഒക്കെ തന്നെ നയൻതാര സംസാരിക്കുന്നുണ്ട്. ഗോസിപ്പുകൾ പരക്കുന്നത് ചില സമയത്ത് മനസ്സിലാക്കാം. കാരണം നമ്മൾ പബ്ലിക്കിൽ ഉള്ളവരാണ്. പക്ഷേ ചിലപ്പോൾ അവർ വല്ലാതെ പേഴ്സണൽ സ്പേസിലേക്ക് കടക്കും. അപ്പോൾ അതെനിക്ക് ഒരു അൺ കംഫർട്ടബിൾ ആവും. അതിലൊന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അഭിമുഖീകരിച്ചല്ലേ പറ്റൂ. വേറെ ഓപ്ഷൻ ഒന്നുമില്ല. ഒരു പുരുഷൻ കല്യാണം കഴിക്കുമ്പോൾ ഒന്നും മാറുന്നില്ല.

പക്ഷേ ഒരു പെൺകുട്ടി കല്യാണം കഴിക്കുമ്പോഴും അവളിൽ ഒരു മാറ്റവും ഇല്ലെങ്കിൽ അവരുടെ ജീവിതത്തിലെ മാറ്റങ്ങൾ എന്താണെന്ന് ആളുകൾ ശ്രദ്ധിക്കുക. എനിക്ക് വിക്കിയെ 10 വർഷത്തോളമായി അറിയാം. ഒരു കാര്യങ്ങളും മാറിയിട്ടില്ല. ഞാൻ ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട് ഞാൻ മുമ്പ് ചെയ്തിരുന്ന സിനിമകളെക്കാൾ കൂടുതൽ ഇപ്പോൾ ചെയ്യുന്നു. കാരണം അദ്ദേഹം എനിക്ക് വലിയ പിന്തുണ നൽകുന്നു. സ്ത്രീകൾക്ക് വർക്ക് ചെയ്യാൻ ഇഷ്ടമാണെങ്കിൽ അത് തുടരുക. കുടുംബത്തെ നോക്കേണ്ടത് ഭർത്താവും ഭാര്യയും ഒരുമിച്ചാണ്. ഭാര്യ മാത്രമല്ല. Story Highlights: Nayanthara talkes about her after marriage life