മഞ്ജിമയ്ക്കായി നൽകിയ നയൻതാരയുടെ സമ്മാനം. ലേഡി സൂപ്പർസ്റ്റാർ നൽകിയ സമ്മാനം പങ്കുവെച്ച്|Nayanthara Wedding gift by Manjima Mohan

മഞ്ജിമയ്ക്കായി നൽകിയ നയൻതാരയുടെ സമ്മാനം. ലേഡി സൂപ്പർസ്റ്റാർ നൽകിയ സമ്മാനം പങ്കുവെച്ച്|Nayanthara Wedding gift by Manjima Mohan

മലയാളി പ്രേക്ഷകർക്കിടയിൽ ഒരു ബാലതാരമായി കടന്നു വന്ന് പിന്നീട് നായികയായി ചേക്കേറിയ താരം ആണ് മഞ്ജിമാ മോഹൻ. നിരവധി ആരാധകരെ ആയിരുന്നു വളരെ ചെറിയ സമയം കൊണ്ട് തന്നെ മഞ്ജിമ സ്വന്തമാക്കിയത്. നായികയായ മഞ്ജിമയെക്കാൾ കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് ബാലതാരമായ മഞ്ചിമയ്ക്കായിരുന്നു എന്നതാണ് സത്യം. പ്രിയം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷൻ തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ തന്നെ മഞ്ജിമയുടെ മികച്ച പ്രകടനം കാണാൻ സാധിക്കും. മധുരനൊമ്പരകാറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് താരം പുരസ്കാരങ്ങൾ വാരി കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ താരം വിവാഹിത ആയിരിക്കുകയാണ്. തമിഴ് നടനായ ഗൗതം കാർത്തിക്കിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജിമ പങ്കുവെച്ച് പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നയൻതാരയും വിഗ്നേഷ് ശിവനും ഇരുവർക്കും സമ്മാനങ്ങൾ നൽകിയ ഒരു പോസ്റ്റാണ് മഞ്ജിമ പങ്കുവെച്ചിരിക്കുന്നത്.

ഇവർക്ക് നയൻതാര നൽകിയ സമ്മാനത്തിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്ത് വിക്കിയെ ടാഗ് ചെയ്യുകയായിരുന്നു മഞ്ജിമ ചെയ്തിരുന്നത്. നീല മഷി കൊണ്ട് എഴുതിയ ഒരു പേപ്പറിൽ ഒരുപാട് കാലം നീണ്ടുനിൽക്കുന്ന ഒരു ദാമ്പത്യജീവിതം ഉണ്ടാകട്ടെ എന്നാണ് നയൻതാര ആശംസയായി അറിയിച്ചിരുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നയൻതാരയുടെ ആശംസകൾ ആരാധകർ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. നയൻതാരയ്ക്കും മഞ്ജിമയ്ക്കും ഒരുപാട് സമാനതകളാണ് പ്രേക്ഷകർ കണ്ടെത്തുന്നത്. അതിലൊന്ന് ഇരുവരും മലയാളി നാട്ടിൽ നിന്ന് പോയി അന്യനാട്ടിൽ വിവാഹിതരായി എന്നത് തന്നെയാണ്. മലയാളനാട്ടിൽ നിന്നും തമിഴ്നാടിന്റെ മരുമക്കളായ രണ്ടു പേർക്കും ആരാധകനിരയും വളരെ വലുതാണ്. തമിഴിൽ എഫ്ഐആർ എന്ന ചിത്രം ആണ് മഞ്ജിമയുടേതായി ഏറ്റവും അവസാനം പുറത്തു വന്നത്. ഇനിയും നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുമുണ്ട്. ഈ ചിത്രങ്ങളെല്ലാം അണിയറയിൽ ഒരുങ്ങുകയാണ്.Story Highlights: Nayanthara Wedding gift by Manjima Mohan