കാത്തിരിപ്പിന് വിരാമം…! തിരുപ്പതിയിൽ വച്ച് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നു.
മലയാള സിനിമയിലെ താരങ്ങൾക്ക് അഭിമാനമായി മാറിയ നടിയാണ് നയൻതാര. മലയാളത്തിൽ നിന്നും തമിഴിലേക്ക് അരങ്ങേറ്റം നടത്തിയ താരം തമിഴ് സിനിമാലോകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി വാഴുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് നാട്ടുരാജാവ് വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ നയൻതാര അഭിനയിച്ചുവെങ്കിലും ശരത് കുമാർ നായകനായി എത്തിയ അയ്യാ എന്ന തമിഴ് ചിത്രം ആയിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വ്യത്യസ്തത കൊണ്ടുവന്നത്. അതിനുശേഷം തമിഴ് സിനിമാ ലോകത്തെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നയൻതാരയ്ക്ക് സാധിച്ചു. അഭിനയ സ്വീകാര്യതയുള്ള കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത് മുഴുവൻ.
കുറച്ചുകാലങ്ങളായി സംവിധായകനായ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് താരം. ഇരുവരും ഒരുമിച്ചാണ് താമസം എന്ന് വാർത്തകൾ വന്നിരുന്നു..ഇപ്പോഴിതാ ഇവർ വിവാഹിതരാകാൻ പോവുകയാണെന്നും അറിയാൻ സാധിക്കുന്നത്. തിരുപ്പതിയിൽ വച്ചാണ് ഇവർ വിവാഹിതരാകാൻ പോകുന്നത്.ജൂണ് 9 നാണ് വിവാഹമെന്നും അടുത്ത സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്ക് വേണ്ടി മാലിദ്വീപിൽ വച്ച് ആഡംബര പാർട്ടി അറേഞ്ച് ചെയ്യുന്നുണ്ട് എന്നുമാണ് അറിയാൻ സാധിച്ചിരിക്കുന്നത്.. നിരവധി ആളുകളാണ് ഇവരുടെ വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്നത്..അടുത്തകാലത്ത് ഇരുവരും ക്ഷേത്ര ദർശനം നടത്തിയതൊക്കെ വാർത്തയായി മാറിയിരുന്നു..
ആ സമയത്ത് ഇരുവരും ഉടൻ വിവാഹിതരാകും എന്നായിരുന്നു വാർത്തകൾ എത്തിയിരുന്നത്. അജിത്തിനെ നായകനാക്കി ഒരു പുതിയ ചിത്രമൊരുക്കുന്നത് തിരക്കിലാണ് വിഘ്നേഷ് ശിവൻ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇരുവരും വിവാഹിതരാകാൻ ആണ് തീരുമാനം എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കാത്തു വാക്കിലെ രണ്ട് കാതൽ എന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം.ചിത്രത്തിൽ നായികയായി എത്തിയത് നയൻതാര തന്നെയാണ്.