മികച്ച വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു നെടുമുടി വേണു. മികച്ച കഥാപാത്രങ്ങൾ അനശ്വരമാക്കാൻ സാധിച്ച ഒരു കലാകാരൻ. പഴയ ചിത്രങ്ങളിലും പുതിയ ചിത്രങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങുവാൻ സാധിച്ച ഒരു നടൻ. അതുപോലെ തന്നെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയിൽ ഇപ്പോഴും സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സിൽ സജീവസാന്നിധ്യമാണ് ശോഭന. ശോഭനയുടെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇപ്പോഴും ചർച്ചാവിഷയമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സുരേഷ് ഗോപിക്കൊപ്പം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെത്തിയത്.

ചിത്രം സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ വൈറലാകുന്നത് നെടുമുടി വേണുവിനെ കുറിച്ചുള്ള താരങ്ങൾ പറഞ്ഞ വാക്കുകളാണ്. സി കേരളം സംപ്രേഷണം ചെയ്ത മധുരം ശോഭനം എന്ന പരിപാടിയിലായിരുന്നു നെടുമുടി വേണുവിനെ പറ്റി ശോഭന പറയുന്നത്. ശോഭനയ്ക്ക് ഒപ്പം മഞ്ജുവാര്യർ അടക്കമുള്ള പ്രമുഖ താരങ്ങളും ഗായകരും മത്സരാർത്ഥികളും ഒക്കെ ഉണ്ടായിരുന്നു. വെറും വാക്കിൽ ഒതുക്കാൻ പറ്റില്ല നെടുമുടിയെ കുറിച്ചുള്ള വാക്കുകൾ എന്നും ശോഭന പറയുന്നു. അദ്ദേഹത്തെപ്പറ്റി വെറുതെ അങ്ങനെ പറയാനാകില്ല. ചേട്ടൻ ഇല്ല എന്നറിഞ്ഞപ്പോൾ ചിലർ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെക്കുറിച്ച് ഒന്നും ഇടാത്തത് ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല.

ജസ്റ്റ് ഇടുക സെലിബ്രേറ്റ് ചെയ്യുക അത് ലോകം എല്ലാം സെലിബ്രേറ്റ് ചെയ്യുന്നു പക്ഷേ എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ അല്പം സമയം വേണം എല്ലാവർക്കുമറിയാം അദ്ദേഹം നല്ലൊരു മൃദംഗനിസ്റ്റ് ആണെന്ന്. നല്ലൊരു കണക്ഷൻ ആയിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ പരസ്പരം വർക്ക് ചെയ്യുമ്പോൾ അവരുടെ മഹിമ നമ്മൾ അറിയില്ല. അവർ പോയി കഴിയുമ്പോൾ ആണ് അതിനെക്കുറിച്ച് നമുക്ക് ബോധമുണ്ടാകുന്നത്. അദ്ദേഹം പോയി. ഇടറുന്നുണ്ടായിരുന്നു ശോഭന. മഞ്ജുവാണ് പിന്നെ സംസാരിച്ചത്. ഭയങ്കര ഇമോഷണൽ ആണ് ആ ഒരു നഷ്ടം എന്ന് പറയുന്നത്. സിനിമയ്ക്ക് മാത്രമല്ല വ്യക്തിപരമായി തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ് മഞ്ജു പറയുമ്പോൾ, ശോഭന പറയുന്നുണ്ട്.

ഒരു കുടുംബം പോലെയല്ല അങ്ങനെ വെറുതെ പറയാനാകില്ല ഒരു ഫാമിലി മെമ്പറുടെ നഷ്ടമാണ് വേണു ചേട്ടൻറെ മരണം നൽകിയത്. പിന്നീട് സംസാരിച്ചത് മുകേഷും ഇന്നസെൻറ് ആയിരുന്നു. ഞങ്ങൾ സിനിമയിൽ വരും മുൻപ് തന്നെ പരസ്പരം അറിയുന്നവരാണ് ഒരിക്കലും ആ ദിവസങ്ങൾ വരില്ലല്ലോ, അനുഭവങ്ങളിലൂടെ പോകുവാൻ സാധിക്കില്ല. ദുഃഖം തന്നെയാണ്. അവിടെ ഒരു ഫുൾ സ്റ്റോപ്പ് ആണ് എന്ന് മുകേഷ് പറയുന്നു. പിന്നീട് സംസാരിക്കുന്ന ഇന്നസെൻറ് ആണ്. ഞങ്ങൾ സിനിമയിൽ വരും മുൻപ് പരസ്പരം അറിയുന്നുണ്ടായിരുന്നു. ഇന്നസെൻറ് പറയുന്നുണ്ട്. വിട പറയും മുൻപേ എന്ന സിനിമയിൽ വേണു മരിക്കുന്ന ഒരു രംഗമുണ്ട് അനന്തസ്നേഹത്തിൻ ആശ്വാസം പകരും പനിനീർ വെഞ്ചെരിപ്പ് എന്ന ഗാനം. രണ്ടുപ്രാവശ്യം കണ്ടു അത്.
കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയ അദ്ദേഹത്തിന് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായി കഴിഞ്ഞിരിക്കുന്നു. എൻറെ കുടുംബ സുഹൃത്ത് സഹോദരൻ എല്ലാം പങ്കുവയ്ക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാൾ മനസ്സിൽനിന്ന് മായില്ല ഉറപ്പാണെന്ന് ഇന്നസെൻറ് കണ്ണീരോടെ പറയുന്നു.