News

ഉണ്ണിയേശുവിനെ കയ്യിലേന്തിയ ജോസഫ്; ചർച്ചയായി പെരിങ്ങോട്ടുകരയിലെ ശിൽപം

സ്ത്രീകളെപ്പറ്റിയുള്ള പല അഭിപ്രായങ്ങളും മാറിവരുന്ന ഒരു സമയമാണിത്. സ്ത്രീശാക്തീകരണത്തിന് എല്ലാവരും പ്രാധാന്യം കൊടുക്കുന്ന ഒരു സമയം. ആ സമയത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് മറ്റൊരു വ്യത്യസ്തമായ കാര്യമാണ്.

തൃശ്ശൂരിലുള്ള ഒരു പള്ളിയിൽ സംഭവിച്ച ഒരു കാര്യം, വ്യത്യസ്തമായ ഒരു തിരുക്കുടുംബ രൂപം നിർമ്മിച്ചു കൊണ്ടാണ് ഈ പള്ളിയിലെ അപ്പന്മാരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഉണ്ണിയേശുവിനെ കൈയ്യിൽ ഏന്തി നിൽക്കുന്ന മാതാവ് അരികിൽ ഔസേപ്പ് പിതാവ് ഇതാണ് സാധാരണ നമ്മൾ കണ്ടിട്ടുള്ള തിരുകുടുംബ രൂപം.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഉള്ള ഒരു തിരുക്കുടുംബ രൂപമാണ് ഈ പള്ളിയിൽ കാണാൻ സാധിക്കുന്നത്. ഉണ്ണിയെശുവിനെ കയ്യിൽ ഏന്തി നിൽക്കുന്നത് ഔസേപ്പ് പിതാവ്, അതോടൊപ്പം തന്നെ അരികിൽ കിടന്ന് ഉറങ്ങുന്ന മാതാവിനെ കാണാൻ സാധിക്കുന്നുണ്ട്. മാതാവ് വിശ്രമത്തിലാണ് എന്ന് മനസ്സിലാക്കുന്നു, കുഞ്ഞുങ്ങളെ നോക്കേണ്ട ഉത്തരവാദിത്വം അമ്മയുടെ മാത്രമല്ലെന്നും അതിന് അച്ഛനും അമ്മയ്ക്കും ഒരേപോലെ പങ്കുണ്ടെന്നും കാണിച്ചു തരുന്നത് പോലെയുള്ള ഒരു രൂപം.

വളരെ പെട്ടെന്നാണ് ഇത് വൈറൽ ആയി മാറിയത്. അപ്പമാരുടെ സംഘടനയാണ് ഇതിന് മുൻകൈയെടുത്തത്. ഇങ്ങനെയായിരിക്കണം തിരുസ്വരൂപം എന്ന് അവർ പ്രതീക്ഷിച്ചിരുന്നുത്രേ.ഒന്നു മാറി ചിന്തിക്കുവാൻ തയ്യാറാവുകയായിരുന്നു എന്നാണ് അവിടുത്തെ അച്ഛനും പറയുന്നത്. സ്ത്രീകൾക്കുള്ള ഒരു പ്രചോദനമാണ് ഇതൊന്നും കുഞ്ഞിനെ നോക്കുന്ന അമ്മയുടെ മാത്രം ജോലിയല്ല അതിന് അപ്പനും അമ്മയും കൂട്ടുത്തരവാദിത്വം ആയി ചെയ്യേണ്ട കാര്യമാണെന്നും ഒക്കെയാണ് ഈ രൂപത്തിലൂടെ സമൂഹത്തിന് നൽകുന്ന മാതൃക. വളരെ പെട്ടെന്നാണ് ഈയൊരു രൂപം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Most Popular

To Top