നടിക്ക് പിന്തുണ നൽകുന്നതിനിടയിൽ ജോലിക്കാരുടെ ശമ്പളം മറന്നു പോയൊന്നു നികേഷിന് വിമർശനം.

നടിയെ ആക്രമിച്ച കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നിരുന്നു നികേഷ് കുമാർ. നികേഷ് പറഞ്ഞ കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. ഈ വാക്കുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നികേഷിന്റെ വാക്കുകളായിരുന്നു എന്നതും മനസ്സിലാക്കാൻ സാധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ നികേഷിനെതിരെ വലിയ തോതിലുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയാസ് ജമീൽ. ജിയാസ് ജമീൽ പറയുന്നത് ഇങ്ങനെയാണ്. ആക്രമിക്കപെട്ട നടിക്ക് വേണ്ടി സംസാരിക്കുന്നതും നീതി കിട്ടുന്നതിനുവേണ്ടി പോരാടുന്നതും ഒക്കെ വളരെ നല്ല കാര്യം തന്നെയാണ്.

അതുപോലെ സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്ത നിരവധി ജോലിക്കാരുടെ ശമ്പളം കുറച്ചെങ്കിലും കൊടുത്തു തീർക്കാൻ പാടില്ലേ മിസ്റ്റർ നികേഷ് കുമാർ.. ഒരു ഗതിയും ഇല്ലാത്ത പാവങ്ങളാണ് നിങ്ങൾക്ക് വേണ്ടി രാപ്പകൽ കഷ്ടപ്പെട്ടത്. ടാക്സി ഓടിയ വക ഡയറി അടിച്ച് വകയിൽ ലക്ഷങ്ങൾ, ഇതുപോലെ നിരവധി ആളുകളുടെ പണം. കണക്കു മറന്നു പോയെങ്കിൽ അയച്ചുതരാം വ്യക്തമായ തെളിവുകൾ സഹിതം എന്നാണ് പറയുന്നത്. ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.


സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ ഇത്‌ വാർത്തയായി മാറിയിട്ടുണ്ട്.. കഴിഞ്ഞ ദിവസമായിരുന്നു നികേഷ് പല കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നത്. ന്യായത്തിന് ഒപ്പം ഉറച്ചു നിൽക്കുമെന്നും മാധ്യമ ധർമ്മം മാത്രമാണ് താൻ ചെയ്തതെന്നും ഒക്കെ നികേഷ് പറഞ്ഞിരുന്നു. മാധ്യമ ധർമത്തെക്കാൾ വലുതായൊന്നും ഇല്ലായിരുന്നു.താൻ ആരോടും ഒരു പ്രത്യേക മമത കാണിക്കുന്നില്ല. നീതിയുടെ ഭാഗത്താണ് നിലനിൽക്കുന്നത് എന്നൊക്കെ ആയിരുന്നു നികേഷിന്റെ വാക്കുകൾ. ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. അതിനു പുറമേയാണ് നികേഷിനെതിരെ ഇത്തരത്തിലൊരു പരാതി ഉയർന്നു വരുന്നത്.

Leave a Comment