
നിത്യാ മേനോൻ വിവാഹിതയാകുന്നു. പ്രമുഖ മലയാളി നടനുമായി പ്രണയത്തിൽ.|Nitya Menon is getting married. In love with a leading Malayali actor.|

അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടിയായിരുന്നു നിത്യ മേനോൻ. എന്നാൽ അത് ആയിരുന്നില്ല നിത്യയുടെ ആദ്യചിത്രം. ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിൽ നിത്യയുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുവാൻ നിത്യയ്ക്ക് സാധിച്ചു എന്നതാണ്. തൽസമയം ഒരു പെൺകുട്ടി, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിക്കുവാൻ വളരെ പെട്ടെന്ന് തന്നെ നിത്യാ മേനോന് സാധിച്ചിരുന്നു.

മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒരു നായികയായി വളരെ പെട്ടെന്ന് തന്നെ മാറുകയായിരുന്നു ചെയ്തത്. ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് നിത്യ അരങ്ങേറ്റം നടത്തുന്നത്. ബംഗളൂരുവിൽ ജനിച്ചുവളർന്ന ഒരു മലയാളി തന്നെയാണ് നിത്യ. തൽസമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി ആയിരുന്നു താരം എത്തിയത്. പിന്നീട് നിരവധി ഭാഷകളിൽ ആയി നിത്യ മേനോൻ നിറഞ്ഞു നിൽക്കുകയാണ് ചെയ്യുന്നത്. മൂന്ന് ഫിലിംഫെയർ സൗത്ത് അവാർഡുകൾ രണ്ട് നന്ദി അവാർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ആണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

ഒരു ഇംഗ്ലീഷ് ചിത്രത്തിലൂടെ 10 വയസ്സുള്ളപ്പോൾ തന്നെ ബാലതാരം ആയി അരങ്ങേറ്റം കുറിക്കുകയായിരുന്നു നിത്യ. എന്നാലിപ്പോൾ നിത്യ വിവാഹിതയാവാൻ പോവുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യടുടെയിൽ ആണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിൽ അതിശയിപ്പിക്കുന്ന ഒരു വസ്തുത എന്നത് നിത്യ പ്രമുഖ മലയാള നടനും ആയാണ് പ്രണയത്തിൽ എന്നും ഇരുവരും ഉടനെ തന്നെ വിവാഹിതരാകുമെന്നും ആണ് അറിയാൻ സാധിച്ചിരിക്കുന്നത്. അഭിനേതാക്കളായി സിനിമയിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ പരസ്പരം അറിയാവുന്നവർ ആയിരുന്നു എന്നും ആ പഴയ ബന്ധമാണ് സൗഹൃദമായി മാറിയതെന്നും ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയായിരുന്നു ചെയ്തതെന്നും ഒക്കെയാണ് വാർത്തകൾ വരുന്നത്.

ഉടൻ തന്നെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചതായാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികമായ യാതൊരു സ്ഥീതീകരണങ്ങളും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. പ്രണയത്തിൽ ആയ പ്രമുഖ താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആരാണ് താരം എന്ന് അറിയാനാണ് പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്നത്. മലയാളി യുവതാരങ്ങളിൽ ഇനി വിവാഹിതനാവാൻ ഉള്ളത് ഉണ്ണി മുകുന്ദനാണ്. അതിനാൽ തന്നെ ഉണ്ണി മുകുന്ദനിലേക്ക് ആണ് കൂടുതൽ പ്രേക്ഷകരും വിരൽചൂണ്ടുന്നത്. ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുള്ളവർ
കൂടിയാണ്. അതിനാൽ ഈ ചോദ്യം വീണ്ടും ആവർത്തിക്കുകയാണ് പ്രേക്ഷകർ.
Story Highlights:Nitya Menon is getting married. In love with a leading Malayali actor.
