കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് സർക്കാർ സഹായങ്ങൾ കൊണ്ട് ജീവിച്ചവരായിരുന്നു. വലിയ സഹായമായിരുന്നു കോവിഡ് കാലത്ത് പലർക്കും ലഭിച്ചിരുന്നത്.

അതുകൊണ്ടു തന്നെ പലരുടെയും വീടുകളിൽ വലിയതോതിൽ ഒരു ആശ്വാസം ആവുകയും ചെയ്തിരുന്നു. ഇന്ത്യയിലെ കർഷകരെ സഹായിക്കുന്നതിനുവേണ്ടി പുറത്ത് വന്ന ഒരു പദ്ധതിയായിരുന്നു കിസാൻ സമ്മാൻ നിധി പദ്ധതി.ഈ പദ്ധതി വഴി ഈ പദ്ധതിയിൽ അംഗങ്ങളായവർക്ക് പ്രതിവർഷം 6000 രൂപയാണ് പ്രത്യേക ധനസഹായം ലഭിക്കുന്നത്.

നാലുമാസത്തെ ഇടവേളകളിൽ 2000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് പ്രതിപക്ഷ പദ്ധതിയുടെ ആനുകൂല്യം കർഷകരിലേക്ക് എത്തുന്നത്. നിലവിൽ അംഗങ്ങൾ ആയിരിക്കുന്ന കർഷകർക്ക് ഇപ്പോൾ സന്തോഷ വാർത്തയാണ് കേന്ദ്രത്തിൽ നിന്നും പുറത്തു വരുന്നത്. പദ്ധതിയുടെ ആനുകൂല്യം ആയി പ്രതിവർഷം 6000 രൂപയാണ് കർഷകരിലേക്ക് എത്തുന്നത്. എന്നാൽ ദേശീയ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് 2022 വർഷത്തിൽ പദ്ധതിയുടെ ആനുകൂല്യം വർദ്ധിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. 2000 രൂപയുടെ വർധനവാണ് ഉണ്ടാവുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അങ്ങനെ വരുമ്പോൾ 8000 രൂപ പദ്ധതി ആനുകൂല്യമായി കർഷകർക്ക് ലഭിക്കുന്നത്. 2022 ഫെബ്രുവരി മാസത്തിൽ തുക പറഞ്ഞതിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തു വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പംതന്നെ ഇതുവരെയും പദ്ധതിയിൽ പങ്കാളികൾ അല്ലാത്ത കർഷകർക്ക് പദ്ധതിയിൽ പങ്കുചേരാനുള്ള ഒരു അവസരം കൂടിയാണ് ഇപ്പോൾ ലഭിക്കുന്നത്, എന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഏറെ സഹായകരമായ ഒരു വിവരം തന്നെയാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.