
സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പാൻ എന്ന ചിത്രം.

ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുവാൻ ഇരിക്കുകയാണ്. ജൂലൈ 29 മുതൽ സിനിമ റിലീസ് ചെയ്യും. ഇതിന്റെ ഭാഗമായി പ്രമോഷൻ പരിപാടികളിൽ എത്തിയപ്പോൾ സുരേഷ് ഗോപി വേറിട്ട ലുക്കിലാണ് എത്തിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് നൈല ഉഷയും ഗോകുൽ സുരേഷും ആണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായ ചില കാര്യങ്ങളാണ് ശ്രെദ്ധ നേടുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചതിന് ശേഷം നൈലയുടെ വേറിട്ട കഥാപാത്രം തന്നെയാണ് പാപ്പാനിൽ കാണാൻ സാധിക്കുക.

സുരേഷ് ഗോപിയുടെ കൂടെ ആദ്യമായി റൊമാൻസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷവും പ്രേമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. സുരേഷേട്ടൻ 16 വയസ്സുള്ള കുട്ടിയുടെ മനസ്സ് ആണെന്നാണ് നടി പറയുന്നത്. 16കാരന്റെ മനസ്സാണ് സുരേഷ് ഗോപിക്ക്. തന്റെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കാറുണ്ട്. മലയാളത്തിൽ എത്ര സിനിമകൾ ചെയ്ത നടനാണ് സുരേഷേട്ടൻ. മനസ്സിൽ 16 വയസ്സ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടൻ. സുരേഷേട്ടന്റെ റൊമാൻസ് ഉള്ളിൽ തന്നെ ഉണ്ട് ബാക്കി എന്ത് ഇമോഷൻ ആണെങ്കിലും അതൊക്കെ പുള്ളിക്ക് അഭിനയിക്കേണ്ടി വരും.

പക്ഷേ റൊമാൻസ് സുരേഷ് ഏട്ടന് സ്വാഭാവികമായിത്തന്നെ വരും എന്നാണ് നൈല പറയുന്നത്. നായികവേഷം അല്ലെങ്കിലും പ്രേക്ഷകപ്രശംസ നേടാൻ സാധിക്കുന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത് എന്നാണ് പറയുന്നത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നിരവധി കാര്യങ്ങളായിരുന്നു താരങ്ങൾ പറഞ്ഞിരുന്നത്.. വലിയ സ്വീകാര്യതയിലാണ് ചിത്രം പ്രേക്ഷകര് ഏറ്റെടുക്കുന്നത്. നൈല ഉഷയേ കൂടാതെ ആശാ ശരത്, കനിഹ, ഗോകുൽ സുരേഷ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. അച്ഛനും മകനും ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പാന് സ്വന്തമാണ്.

നിരവധി ആരാധകരാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. വലിയൊരു കാലത്തിനുശേഷം പ്രേക്ഷകർക്കിടയിൽ ഓളം ഉണ്ടാക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും പാപ്പാൻ എന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തന്നെയാണ് സിനിമ ചേക്കേറുക എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഒരു ഇടവേളയ്ക്കു ശേഷം ആ പഴയ സുരേഷ് ഗോപിയെ തിരികെ ലഭിക്കുമെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.
Story Highlights: Nyla Usha Talks About Suresh Gopi Romance | Suresh Gopi | Nyla Usha | Paappan Movie
