എന്റെ വീക്നെസ് എല്ലാം സാന്ദ്രയ്ക്ക് ഇഷ്ടമാണ്.വിജയ് ബാബുവിന്റെയും സാന്ദ്രയുടെയും പഴയ അഭിമുഖം വൈറൽ;വീഡിയോ

ഒരു സമയത്ത് മലയാളത്തിൽ മികച്ച ചിത്രങ്ങൾ മാത്രം എഴുതിയിരുന്ന ഒരു സിനിമാ കമ്പനി ആയിരുന്നു ഫ്രൈഡേ ഫിലിം കമ്പനി.വിജയ് ബാബുവും സാന്ദ്ര തോമസും ആയിരുന്നു നിർമ്മാണ കമ്പനിയുടെ അമരത്ത്.

പിന്നീട് സാന്ദ്ര വിജയുമായി പിണങ്ങുകയും തൻറെ ഓഹരി വാങ്ങി അവിടെനിന്നു പോവുകയും ആയിരുന്നു. ഇരുവരും ഒരുമിച്ച് സജീവമായിരുന്ന കാലത്ത് പറഞ്ഞ ചില കാര്യങ്ങൾ ഒക്കെ ഇപ്പോൾ വീണ്ടും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. രണ്ടാളും നേർവിപരീതമായ സ്വഭാവം ആയതുകൊണ്ട് തന്നെ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ട് എന്നാണ് ഇരുവരും പറഞ്ഞത്. ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ ഇരുവരും വെളിപ്പെടുത്തിയിരുന്നു രണ്ടാളും സ്വഭാവം മാച്ച് അല്ലെന്ന്.

ഏതുനേരവും തല്ലാണ്.ഇപ്പോഴാണെങ്കിൽ ഞങ്ങൾ അടി ഉണ്ടാക്കിയിട്ടാണ് വന്നിരിക്കുന്നത്. ഡെയിലി സാന്ദ്രമായ രണ്ടുദിവസമെങ്കിലും വഴക്ക് ഉണ്ടാക്കാതെ ദിവസങ്ങളില്ല എന്നും വിജയ് പറയുന്നുണ്ട്.. എല്ലാ കാര്യങ്ങളിലും നേരെ വിപരീതമായ അഭിപ്രായമാണെന്ന് സാന്ദ്രയും പറയുന്നത്. എന്റെ വീക്നെസ് എല്ലാം സാന്ദ്രയ്ക്ക് ഇഷ്ടമാണ്. അവൾക്ക് ഇഷ്ടമില്ലാത്തത് ഒക്കെ എനിക്കും ഇഷ്ടം അത് എവിടെയോ മാച്ച് ചെയ്യുമ്പോഴാണ് ഇങ്ങനെ വരുന്നത് എന്നും പറയുന്നുണ്ട്.

അങ്ങനെ ഒരു അടി വരുമ്പോൾ കുറച്ചു പോസിറ്റീവ് അവിടുന്നും ഇവിടുന്നും വരും. അങ്ങനെ അത് നല്ല പ്രോഡക്ട് ആയി മാറും.
പ്രൊഡക്ഷൻ മുഴുവൻ കൺട്രോൾ ചെയ്യുന്നത് സാന്ദ്രയാണ്. അതിനു മുന്നേയുള്ള സബ്ജക്ട് തിരഞ്ഞെടുക്കുന്നത് ഞാൻ ആണ്. കാസ്റ്റിംഗ്, കോസ്റ്റിങ്, ബിസിനസ് പ്ലാനിങ് ഒക്കെ ഞാൻ, ചെയ്യാൻ എളുപ്പമുള്ള പണി എനിക്ക് ആണ്. 16 വർഷത്തോളം ഇതുതന്നെ ചെയ്യുന്നത് കൊണ്ട് തനിക്ക് എളുപ്പമാണ് അതൊക്കെ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ഉള്ളതും അത് തന്നെയാണെന്ന് സാന്ദ്ര പറയുന്നുണ്ട്.

Leave a Comment