യഥാർത്ഥത്തിൽ ഒരുത്തീ സൗമ്യ ആണ്. നവ്യ നായർ അനശ്വരമാക്കിയ കഥാപാത്രം ഇതാ ഇവിടെ ഉണ്ട്.

തിയേറ്ററുകളിൽ വലിയ വിജയത്തോടെ മുന്നോട്ടുപോകുന്ന ചിത്രമാണ് നവ്യ നായർ നായികയായെത്തിയ ഒരുത്തി എന്ന ചിത്രം. പ്രേക്ഷക പ്രതികരണം ഏറിയ ചിത്രത്തിലെ പ്രമേയം വളരെ മികച്ചതാണ്. സ്ത്രീ ശക്തമായ കഥാപാത്രത്തെയാണ് നവ്യാ നായർ അവതരിപ്പിക്കുന്നത്. ഒരു തിരിച്ചുവരവ് തന്നെയാണല്ലോ ഇതെന്നാണ് ആരാധകരെല്ലാം നവ്യയോട് പറയുന്നത്. അത്രത്തോളം ശക്തമായ കഥാപാത്രമായാണ് നവ്യ എത്തുന്നത്. ഒരുത്തി എന്ന ചിത്രത്തിലെ കഥയ്ക്ക് ആധാരമായത് സൗമ്യ എന്ന പെൺകുട്ടിയുടെ ജീവിതമായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സൗമ്യയ്ക്ക് ജീവിതത്തിൽ സംഭവിച്ച ഒരു പ്രേശ്നവും അതിന് വേണ്ടിയുള്ള ഒരു പോരാട്ടവുമായിരുന്നു ഒരുത്തി എന്ന ചിത്രത്തിലെ പ്രമേയം ആയി മാറിയത്.

പ്രേക്ഷകരെല്ലാം ഒരുത്തി എന്ന ചിത്രം ഏറ്റെടുത്തതോടെ തൻറെ ജീവിതത്തിൻറെ പോരാട്ടത്തെ കൂടിയാണ് ഏറ്റെടുത്തതെന്ന് സന്തോഷത്തിലാണ് സൗമ്യ ഇപ്പോൾ വയനാട്ടിലുള്ളത്. താൻ അനുഭവിച്ച കാര്യത്തെപ്പറ്റി സംസാരിക്കുമ്പോൾ ഒരു എന്ന ചിത്രം കണ്ട ചാരിതാർത്ഥ്യവും ആ മുഖത്തുണ്ടായിരുന്നു.തൻറെ അവസ്ഥയെക്കുറിച്ച് തന്റെ ജീവിതത്തെക്കുറിച്ച് ഒരു ചലച്ചിത്രം എത്തിയപ്പോൾ അതിൽ നവ്യാ നായർ തന്നെ ലീഡിങ് റോഡിൽ എത്തിയപ്പോൾ വളരെ മികച്ചതാണെന്ന് സൗമ്യ പറയുന്നു.

തന്റെ ജീവിത സാഹചര്യങ്ങൾ വളരെ പക്വതയോടെ നവ്യ എന്ന നടിക്ക് അഭിനയിക്കാൻ സാധിച്ചു എന്നും പറയുന്നുണ്ട്. ഒരു പോരാട്ടം തന്നെയായിരുന്നു ചിത്രത്തിൽ നവ്യ നടത്തിയിരുന്നത് എന്നാണ് പറയുന്നത്. തന്റെ ജീവിതവുമായി നല്ല സാമ്യം തോന്നിയിരുന്നു നവ്യയുടെ പ്രകടനത്തിനെന്നും സൗമ്യ പറയുന്നുണ്ട്.
യഥാർത്ഥത്തിൽ ഒരുത്തി എന്നത് സൗമ്യ ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സൗമ്യ ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതിലൂടെ സൗമ്യ നേടിയ ആർജ്ജവവും ആയിരുന്നു ഒരുത്തി എന്ന സിനിമയുടെ പ്രമേയം ആയി മാറിയത്.