കാമുകനുമൊത്തു ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കിയ വനിതാ പഞ്ചായത്ത് അംഗം പിടിയിൽ

വിചിത്രമായ പല സംഭവങ്ങളും നമ്മൾ അറിയാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്.

ഇടുക്കി വണ്ടൻമേട് നിന്നാണ് ഈ കഥ. കാമുകനുമൊത്തു ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കിയ വനിതാ പഞ്ചായത്ത് അംഗം പിടിയിലായതോടെ വലിയ ഞെട്ടലിലാണ് ഗ്രാമം മുഴുവൻ. പഞ്ചായത്തംഗം സൗമ്യ സുനിലാണ് പിടിയിലായിരിക്കുന്നത്. കാമുകനായ വിനോദ് സുഹൃത്ത് ഷാനവാസ് ഷെഫിൻ എന്നിവരാണ് കേസിലെ കൂട്ടുപ്രതികളായി വരുന്നത്. കാമുകനും വിദേശ മലയാളിയുമായ വണ്ടൻമേട് സ്വദേശി വിനോദുമായി ചേർന്നായിരുന്നു കുറ്റകൃത്യത്തിന് തുടക്കമിടുന്നത്.

കൊടും ക്രിമിനലായ ഷാനവാസിനെ ബന്ധപ്പെട്ട് വിനോദ് മയക്കുമരുന്ന് സംഘടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ പതിനെട്ടിന് വണ്ടൻമേട് മയക്കുമരുന്ന് കൈമാറുകയായിരുന്നു ഇവർ. പിന്നീട് സൗമ്യ ഭർത്താവ് സുനിലിനെ ഇരുചക്ര വാഹനത്തിൽ വച്ചശേഷം വാഹനത്തിൻറെ ഫോട്ടോ കാമുകന് നൽകുകയും ചെയ്തു. കാമുകൻ പോലീസിനും മറ്റ് ഏജൻസികൾക്ക് ഒക്കെ വിവരം നൽകുകയും കൊടുക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവരുടെ പക്കൽ നിന്നും എംഡിഎംഐ കണ്ടു പിടിക്കുകയായിരുന്നു പൊലീസ്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ വാഹനത്തിലെ ഉടമ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വില്പന നടത്തുന്നതായൊ ഒന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ല. പിന്നീട് എങ്ങനെയാണ് ഈ വാഹനത്തിൽ മയക്കുമരുന്ന് എത്തിയതെന്ന് അന്വേഷണത്തിനൊടുവിൽ ആയിരുന്നു ഭാര്യയ്ക്ക് നേരെ കേസ് നീണ്ടുപോകുന്നത്. തൻറെ കാമുകനായ വിനോദിനൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു കുറ്റകൃത്യത്തിന് സൗമ്യ മുൻകൈയെടുത്തത് എന്ന് പറയുന്നു. വിനോദുമായി കുറെ കാലങ്ങളായി അടുപ്പത്തിലായിരുന്നു. മാരക വിഷം നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടു.

എങ്കിലും പൊലീസിൽ അറിഞ്ഞാലോ എന്ന ഭയം കൊണ്ട് അതിൽനിന്ന് പിൻമാറി ഇങ്ങനെയൊരു കൃത്യം ചെയ്യുകയായിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്.. വിനോദ് ഒരു മൂന്നു മാസം മുൻപ് വരെ വിദേശത്തു നിന്നും എറണാകുളം വരികയും ആഡംബര ഹോട്ടലിൽ മുറിയെടുത്ത് സൗമ്യ വിളിച്ചുവരുത്തുകയും ഒക്കെ ചെയ്തിരുന്നു. ഇവിടെ വച്ചായിരുന്നു ഇതിന് വേണ്ടിയുള്ള പദ്ധതികളുടെ തുടക്കം. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സിപിഎം നേതൃത്വം സൗമ്യയുടെ രാജി എഴുതിവാങ്ങി.

പതിനെട്ടാം തീയതി സൗമ്യയ്ക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയതിനുശേഷം വിനോദ് വിദേശത്തേക്ക് തന്നെ പോവുകയും ചെയ്തു. ഇയാളെ തിരികെ വിളിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്. സൗമ്യയും മയക്കുമരുന്ന് നൽകിയ ഷാനവാസും ഷെഫിൻഷായും ഒക്കെ അറസ്റ്റിൽ ആണ്.

Leave a Comment

Your email address will not be published.

Scroll to Top