കേരളത്തിൽ ഉള്ള ആളുകൾക്ക് എന്നെ പേടിയുണ്ട്.കാരണം തുറന്ന് പറഞ്ഞു ഷക്കീല

ഒരുകാലത്ത് മലയാള സിനിമയിൽ വലിയ ചലനം സൃഷ്ടിച്ച ഒരു നടിയായിരുന്നു ഷക്കീല.

ഒരുകാലത്ത് ബോക്സോഫീസിൽ വലിയ സ്വീകാര്യതയായിരുന്നു ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ആ കാലത്ത് സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളെ പോലും ഷക്കീല ചിത്രങ്ങളുടെ കളക്ഷൻ തോൽപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം. എങ്കിലും ഒരു മാദക സുന്ദരിയായി തന്നെയായിരുന്നു താരം അറിയപ്പെടുന്നത്.

പിന്നീട് പലരും ഇവരെ ചൂഷണം ചെയ്തുവെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും സിനിമയിൽ ഇപ്പോഴും സജീവമാണ്. ഗ്ലാമർ വേഷങ്ങളിൽ നിന്നും അഭിനയപ്രാധാന്യമുള്ള വേഷം ലഭിക്കാഞ്ഞന്താണെന്നാണ് ഇപ്പോൾ താരം പറയുന്നത്. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു തുടക്കകാലം മുതൽ ഉള്ള കാര്യങ്ങളെപ്പറ്റി താരം പറഞ്ഞത്. 2000 മുതൽ ഇപ്പോഴും വ്യത്യസ്തത ഒന്നുമില്ലാതെ താൻ ഇപ്പോഴും ഇവിടെയുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ ഷകീല എന്ന പേരിൽ ഇപ്പോഴും സിനിമകൾ ചെയ്യാറുണ്ട്.

നല്ല സിനിമകൾ എനിക്ക് വരാത്ത കാരണം എന്താണെന്നും ഷക്കീല പറയുന്നത് ഇങ്ങനെ ,ഷകീല ഉണ്ടെങ്കിൽ ആ സിനിമയുടെ കളർ മാറി അതൊരു ബ്ലൂഫിലിം ആകുമെന്നാണ് തുടക്കത്തിൽ അവർ പറഞ്ഞിരുന്നത്. ചോട്ടാമുംബൈ സംവിധായകൻ ആത്മവിശ്വാസത്തോടെ എന്നെ തിരഞ്ഞെടുത്തു, തേജാഭായി എന്ന സിനിമയും അങ്ങനെയാണ്. ആ സിനിമയിൽ എന്തിനാണ് വന്നത് എന്ന് എനിക്കിപ്പോഴും അറിയില്ല. മലയാളികൾക്ക് എന്നെ പേടിയുണ്ട് ഞാൻ നല്ല ഒരു ആക്ടറാണ്. മികച്ച നടി ഒന്നുമല്ല. സെക്സിൽ സ്ത്രീകൾക്ക് ഓർഗാസം വരുന്നത് എങ്ങനെയാണ് പ്രകടിപ്പിക്കുന്നത്.

എല്ലാവരും അതു പ്രകടിപ്പിക്കുന്നത് ഞാൻ കാണിച്ചത് പോലെ തന്നെയാണ് .അത് തന്നെയാണ് എൻറെ കഴിവ്. ഞാൻ അത് ക്യാമറയിൽ കാണിച്ചു. അത്രയേ ഉള്ളൂ എന്ന് ഷക്കീല പറയുന്നു, കേരളത്തിൽ ഉള്ള ആളുകൾക്ക് തന്നെ പേടിയുണ്ട് ഒരു നല്ല കഥാപാത്രം ലഭിച്ചതിൽ ഞാൻ ചെയ്യുകയാണെങ്കിൽ പിന്നീടുള്ളതൊക്കെ അവർക്ക് പോകുമോ എന്നൊരു പേടി. അതുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്യാത്തത്. പിന്നെ തെലുങ്കിൽ എന്നെ ആവശ്യമുള്ളതുകൊണ്ട് ഞാൻ അവിടെ പടങ്ങൾ ചെയ്യുന്നു. അത്രയേ ഉള്ളൂ എന്നും പറയുന്നുണ്ട്.

Leave a Comment