Entertainment

അമ്മയ്‌ക്കൊരുമ്മ..! മക്കളുടെ സ്നേഹം ഏറ്റുവാങ്ങി പൂർണിമ!

ഒരുകാലത്ത് മലയാള സിനിമയിൽ നിലനിന്നിരുന്ന ഒരു നടിയായിരുന്നു പൂർണിമ. ഒരുപാട് കാലം ഒന്നും സിനിമയിൽ നിലനിന്നിരുന്നില്ല എങ്കിലും ഉണ്ടായിരുന്ന കാലം അത്രയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ പൂർണിമയ്ക്ക് സാധിച്ചിരുന്നു.

സീരിയലുകളിലൂടെ ആയിരുന്നു പൂർണിമയുടെ തുടക്കം പിന്നീട് പൂർണിമയുടെ വളർച്ചയായിരുന്നു കണ്ടത്. സിനിമയിൽ ഒരു ശക്തിയായ നടിയായിരുന്നു സമയത്ത് തന്നെ വിവാഹിതയായി മാറി. പിന്നീട് ഇന്ദ്രജിത്തിനെ നല്ല പാതിയായി ജീവിതമാരംഭിച്ച പൂർണിമ കരിയർ നിർത്തി വീട്ടിലിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വന്തമായി ഒരു ബിസിനസ് സംരംഭമായ പ്രണയുമായി പൂർണിമ എത്തി. പ്രാണ എന്ന ഫാഷൻ ബോട്ടിക്കിന് വലിയ സ്വീകാര്യത ആയിരുന്നു ഫാഷൻ പ്രേമികൾക്കിടയിൽ ലഭിച്ചത്.

പുതിയൊരു ഫാഷൻ സങ്കല്പം തന്നെയാണ് പ്രാണയിലൂടെ പൂർണിമാ ആളുകൾക്ക് മുൻപിലേക്ക് കൊണ്ടുവന്നത്.. കുറച്ച് സമയം കൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് പ്രാണക്ക് ലഭിച്ചിരുന്നത്. പൂർണിമയുടെ ഫാഷൻ സങ്കല്പങ്ങളും പലപ്പോഴും ചർച്ച ആയി മാറാറുണ്ട്. മികച്ച രീതിയിലാണ് വ്യത്യസ്തമായ ഫാഷൻ സങ്കല്പങ്ങൾ പൂർണിമ കൊണ്ടുവരുന്നത്.

പൂർണ്ണിമയുടെ ഹെയർസ്റ്റൈൽ, ഡ്രസ്സ് അതിൽ എല്ലാം അത് പ്രകടമാണ്. കുടുംബത്തോടൊപ്പമുള്ള പല ചിത്രങ്ങളും താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ കഴിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ്.

ഇപ്പോഴിതാ അമ്മയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന പെൺമക്കൾക്കൊപ്പം ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയിരിക്കുന്നത്. രണ്ട് പെൺമക്കളും അമ്മയുടെ കവിളിൽ ഉമ്മ വെക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മിസ്സ് യു എന്നാണ് പൂർണിമ കുറിച്ചത്.

പ്രാർത്ഥനയും നക്ഷത്രയും ടാഗ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ഈ ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്

Most Popular

To Top