ക്വഡിന്റെ നേതൃത്വയോഗത്തിൽ പങ്കെടുക്കുവാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിൽ എത്തിയതാണ് ഇപ്പോൾ വാർത്തയിൽ പറഞ്ഞിരിക്കുന്നത്.

ദ്വിദിന സന്ദർശനത്തിനായി എത്തിയ മോദിജിയെ തിങ്കളാഴ്ച ടോക്കിയോയിലെ ഹോട്ടലിൽ ഇന്ത്യൻ പ്രവാസികളും ജാപ്പനീസ് പൗരന്മാരും ചേർന്ന് സ്വീകരിച്ചതാണ് അറിയാൻ സാധിക്കുന്നത്. ജാപ്പനീസ് കുട്ടികളോട് ഹിന്ദിയിൽ സംസാരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വളരെ വേഗമാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്..

ഒരു കുട്ടി മോദിയോട് ഹിന്ദിയിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. അത്ഭുതപ്പെട്ട് മോദി അയ്യോ നിങ്ങളുടെ എവിടുന്നാ ഹിന്ദി പഠിച്ചത് എന്ന് ചോദിക്കുന്നുണ്ട് കുട്ടികളോട്. നിങ്ങൾ നന്നായി തന്നെ ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ എന്ന കുട്ടി അദ്ദേഹത്തെ പ്രശംസിക്കുന്നു. പ്രധാനമന്ത്രിയുമായി സംസാരിച്ച കുട്ടിക്ക് അദ്ദേഹം ഓട്ടോഗ്രാഫ് നൽകുന്നുണ്ട്. കുട്ടികൾ ആവേശത്തിലാണ്. ഇന്ത്യയുടെ സിംഹം എന്ന് ഉച്ചത്തിൽ വിളിച്ചു കൊണ്ടാണ് പ്രവാസികൾ പ്രധാനമന്ത്രിയെ സ്വീകരിച്ചിരുന്നത് പോലും.

ജാപ്പനീസ് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് പാർട്ടി നേതൃത്വയോഗത്തിൽ പങ്കെടുക്കാനായി മോദി ജപ്പാനിലേക്ക് എത്തിയത്. ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ നേതൃത്വം യോഗം തിങ്കളാഴ്ച ടോക്യോയിൽ ആണ് ആരംഭിക്കുന്നത്. 23 -24 തീയതികളിൽ ആണ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന യോഗം നടക്കുക. വലിയ സ്വീകാര്യത ആയിരുന്നു പ്രധാനമന്ത്രി ജപ്പാനിലെത്തിയപ്പോൾ അവിടെയുള്ളവർ നൽകിയത്.
