ദളപതിയുടെയും കംപ്ലീറ്റ് ആക്ടറിന്റെയും ദുൽഖ്റിന്റെയും റെക്കോർഡുകൾ തിരുത്തി അല്ലു അർജ്ജുൻ; പുഷ്പയുടെ 3 ദിവസത്തെ കളക്ഷൻ അറിയാം

സൗത്ത് ഇന്ത്യയിൽ നിലവിലുള്ള സകലമാന റെക്കോർഡുകളും തകർത്തുവാരി ഐക്കൺ സ്റ്റാർ അല്ലു അർജ്ജുന്റെ ‘പുഷ്പ’ തീയറ്ററുകളിൽ വിജയകുതിപ്പ് തുടരുന്നു. ഡിസംബര്‍ 17ന് റിലീസ് ചെയ്ത പുഷ്പ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നിങ്ങനെ അഞ്ചോളം ഭാഷകളിലാണ് ഒരേസമയം റിലീസ് ചെയ്തത്. അല്ലു അർജുൻ പുഷ്പരാജ് എന്ന പക്കാ ലോക്കൽ ആയിട്ടുള്ള നായക വേഷം തകർത്താടിയപ്പോൾ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലൻ വേഷം ഫഹദ് ഫാസിലിന്റെ കൈകളിൽ ഭദ്രമായിരുന്നു.

തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ രംഗസ്ഥലം എന്ന സിനിമയ്ക്ക് ശേഷം ഫിലിംമേക്കർ സുകുമാര്‍ – മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടായ്മയിൽ ഒരുക്കിയ രണ്ടാമത് ചിത്രമാണ് ‘പുഷപ’. ഇപ്പോൾ മൂന്നു ദിവസം കൊണ്ട് പുറത്തുവന്ന പഷ്പയുടെ കളക്ഷൻ റിപ്പോർട്ടാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.ദളപതി വിജയുടെ ‘മാസ്റ്റർ’ സിനിമയുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ അടക്കം തിരുത്തിയ അല്ലുവിന്റെ ‘പുഷ്പ’, കുറുപ്പ്, മരക്കാർ എന്നീ സിനിമകളുടെ ഇതുവരെയുള്ള മൊത്തം കളക്ഷൻ റെക്കോർഡുകളും വെറും മൂന്ന് ദിവസങ്ങൾക്കൊണ്ട് തിരുത്തിയെഴുതി.

അല്ലു അർജുൻ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്കാണ് ‘പുഷ്പ’ സഞ്ചരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ പ്രേക്ഷകർ പറഞ്ഞിട്ട് കൂടി ബോക്സ്‌ ഓഫീസ് കളക്ഷൻ കുതിച്ചുക്കൊണ്ടിരിക്കുകയാണ്. 3 ദിവസങ്ങൾക്കൊണ്ട് 173 കോടിയോളം രൂപയാണ് ‘പുഷ്പ’ വാരിയത്. 2021ൽ ഏറ്റവും കൂടുതൽ വീക്കെൻഡ് കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ കൂടിയായി ഇതോടെ ‘പുഷ്പ’ മാറുകയാണ്.

Leave a Comment

Your email address will not be published.

Scroll to Top