ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ, വിവാഹ വാർത്തയെ കുറിച്ച് പ്രതികരിച്ചു റിമി ടോമി.!!

ഒരു വേദിയിൽ ഉള്ളവരെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് നന്നായി അറിയാവുന്ന ഒരാളാണ് റിമിടോമി. അതുകൊണ്ടുതന്നെ ആരാധകരേറെയാണ്.

റിമിയുടെ ഒരു പരിപാടിക്ക് ഒരു പ്രത്യേക വൈബ് എന്നാണ് ആളുകളെല്ലാം പറയാറുള്ളത്. ഏത് കാര്യവും തുറന്നു സംസാരിക്കുന്ന ആളുകൾക്ക് ഇഷ്ടമുള്ള രീതിയിൽ കോമഡി പറയുന്ന ഒരു വ്യക്തിയാണ് റിമിടോമി. ലോക്ക് ഡൗൺ കാലത്താണ് റിമി യൂട്യൂബ് ചാനലിൽ സജീവമായത്. കുറച്ചു ദിവസങ്ങളായി തന്നെ കുറിച്ച് പ്രചരിക്കുന്ന ചില വ്യാജ വാർത്തയുടെ അടിസ്ഥാനത്തിൽ താരം രംഗത്തെത്തിയിരിക്കുകയാണ്.

രണ്ടുദിവസമായി ഓൺലൈൻ മാധ്യമങ്ങൾ എല്ലാം തന്നെ റിമിടോമി വിവാഹിത ആവാൻ പോകുന്നു എന്ന രീതിയിലാണ് വാർത്തകൾ കൊടുത്തത്. സത്യാവസ്ഥ അന്വേഷിച്ച് നിരവധി ആളുകൾ താരത്തെ സമീപിച്ചിരുന്നു. തുടർച്ചയായ എല്ലാവർക്കും ചോദിക്കാനുള്ളത് വിവാഹിതയാവാൻ പോവുകയാണോ എന്നാണ്.

അത്തരത്തിൽ പല വീഡിയോകളും കുറച്ചുദിവസമായി സാമൂഹിക മാധ്യമങ്ങളിൽ അത്തരത്തിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾ ആണ്. ഇതിൽ നിന്നും തന്റെ യാതൊരു പ്രതികരണവും ലഭിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ആളുകൾ കരുതും. ഇത്തരമൊരു പ്രചാരണം നടക്കുന്നത് എൻ മനസ്സിലാകുന്നില്ല.

വിവാഹം സംബന്ധിച്ച് എന്തെങ്കിലും ഒരു തീരുമാനമെടുത്താൽ ഞാൻ നിങ്ങളോട് പറയാതെ ഇരിക്കില്ല. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ നിർത്താതെ ഫോൺകോളുകൾ വരുന്നതുകൊണ്ടാണ് മറുപടി പറയണമെന്ന് വിചാരിച്ചത്.

എന്റെ വിശേഷങ്ങൾ അറിയാൻ താല്പര്യമുള്ള ആയിരിക്കുമല്ലോ വിളിക്കുന്നതും ചോദിക്കുന്നതും. അതുകൊണ്ടാണ് ഞാൻ സത്യം വിശദമാക്കി ഒരു വീഡിയോ ചെയ്യുന്നത്. റിമി വിശദീകരണം നൽകിയതിൽ സന്തോഷം ഉണ്ടെന്നാണ് ആളുകൾ പറയുന്നത്. 11 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ആയിരുന്നു റിമിടോമി വിവാഹമോചിതയായിരുന്നത്.

Leave a Comment

Your email address will not be published.

Scroll to Top