സിബിഐ ഫൈവ് പക്വതയുള്ള പ്രേക്ഷകർക്കാണ് ഇഷ്ടപ്പെട്ടത്.ന്യൂജനറേഷൻ ഉദ്ദേശിക്കുന്നത് പോലെ ആകണമെന്നില്ല, എസ് എൻ സ്വാമി.

സിബിഐ ഫൈവ് പക്വതയുള്ള പ്രേക്ഷകർക്കാണ് ഇഷ്ടപ്പെട്ടത്.ന്യൂജനറേഷൻ ഉദ്ദേശിക്കുന്നത് പോലെ ആകണമെന്നില്ല, എസ് എൻ സ്വാമി.

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട സിനിമകളിലൊന്നാണ് സിബിഐ സീരിസ് എന്ന് പറയുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോൾ വലിയ സ്വീകാര്യതയോട് തീയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. എസ് എൻ സ്വാമി മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രം കുടുംബപ്രേക്ഷകർ ആണ് കൂടുതലായും സ്വീകരിച്ചത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ചിത്രം ഇപ്പോഴത്തെ തലമുറയോട് അടുത്തുനിൽക്കുന്ന രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.. കാലാനുസൃതമായ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന രീതിയിൽ തന്നെയാണ് ചിത്രമെത്തുന്നത്.

ചിത്രത്തിനെതിരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. കുറെ വർഷങ്ങൾക്കുശേഷം ഈ ടീം ഒരുമിക്കുമ്പോൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു എന്നാണ് ചില ആളുകൾ ഒക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പലരും സിനിമയ്ക്കെതിരെ പലതരത്തിലുള്ള വിമർശനങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് എസ് എൻ സ്വാമി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് 75 ശതമാനം ആളുകളും വളരെ നല്ല അഭിപ്രായവും 25 ശതമാനം ആളുകൾ സമിശ്ര പ്രതികരണവുമാണ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏത് സിനിമയായാലും അങ്ങനെയാണ് ഉണ്ടാവുക. നോക്കുമ്പോൾ മിക്സഡ്നെക്കാളും മെച്ചപ്പെട്ടതാണ് അദ്ദേഹം പറയുന്നുണ്ട്. കാലഘട്ടത്തിൽ വ്യത്യാസമുണ്ടാകും. ന്യൂജനറേഷൻ ഉദ്ദേശിക്കുന്നത് പോലെ ആകണമെന്നില്ല.

എന്നാലും പക്വതയുള്ളവർക്ക് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. സിനിമ കാണാൻ സ്ത്രീകളുടെ തിരക്കാണ് തിയേറ്ററിൽ.ഇത് കണ്ട് ഭയങ്കര അത്ഭുതമാണ് ഉണ്ടായിരുന്നത്.എന്തുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രം കുടുംബപ്രേക്ഷകർ മുഴുവൻ നെഞ്ചോട് ചേർത്ത ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നതും.

Leave a Comment

Your email address will not be published.

Scroll to Top