റിലീസ് കേരളത്തിൽ മാത്രമാണ് പക്ഷേ പാകിസ്ഥാനിലെ തനിക്ക് ശത്രുക്കൾ ഉണ്ടോ എന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ.!!

വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെ ചെറിയ ബജറ്റിൽ ഒരുങ്ങുന്ന ഒരു മനോഹരമായ ചിത്രമാണ്. ഈ ചിത്രത്തിന് വേണ്ടിയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്.

ചിത്രം ഇന്ന് റിലീസ് ആയി എത്തിയാണ്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് ഒരു വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇന്ന് 10 മണിക്ക് ആണ് ചിത്രത്തിന്റെ റിലീസ് ഉള്ളത്. എന്നാൽ ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ വലിയ രീതിയിലുള്ള ഡിഗ്രേഡിങ് ആണ് നടക്കുന്നത്. എന്നാണ് നടനായ വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത്.

ഒൻപത് മണിയായപ്പോൾ താൻ സിനിമയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ പടം മോശമാണ് എന്നാണ്. ടിക്കറ്റ് കാശ് നഷ്ടമായി എന്നൊക്കെ ഉള്ള രീതിയിലുള്ള കമന്റുകൾ ആണ്. നിങ്ങൾ സിനിമ കണ്ടതിനുശേഷം അഭിപ്രായം പറഞ്ഞോളൂ, പക്ഷേ സിനിമ റിലീസ് ആകുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നത് മോശമല്ലേ ഞങ്ങളെപ്പോലെ ചെറിയ താരങ്ങളുടെ സിനിമ കൂടി റിലീസ് ആകണ്ടേ. അതുകൊണ്ടുതന്നെ ഞങ്ങളുടെ സിനിമകൾക്ക് കൂടി ഒരു അവസരം നൽകുവെന്നാണ് ലൈവിൽ വിഷ്ണു പറയുന്നത്.

അതിനോടൊപ്പം സിനിമയിലെ മറ്റു ചില അണിയറപ്രവർത്തകർ കൂടി സംസാരിക്കുന്നുണ്ട്. കമന്റ് ഇടുന്നവർ മുഴുവൻ വിദേശത്തുനിന്നുള്ളവരാണ് എന്നും ഇംഗ്ലീഷിലാണ് കമന്റ് ഇട്ടിരിക്കുന്നത് എന്നൊക്കെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത്. റിലീസ് കേരളത്തിൽ മാത്രമാണ് പക്ഷേ പാകിസ്ഥാനിലെ തനിക്ക് ശത്രുക്കൾ ഉണ്ടോ എന്നും രസകരമായ രീതിയിൽ വിഷ്ണു ചോദിക്കുന്നുണ്ട്. വളരെയധികം വേദനിപ്പിക്കുന്നുണ്ട് എ പ്രവർത്തി എന്നാണ് പറഞ്ഞിരിക്കുന്നത്.

വിഷ്ണുവിന്റെ വാക്കുകളും ശ്രദ്ധനേടിയിരുന്നു. ഇതൊരു കൊച്ചു പടമാണ് എന്നും ചെറിയ സിനിമകളെ ഇത്തരത്തിൽ ചെയ്യുന്നത് മോശമല്ലേ എന്നും ഞങ്ങളുടെ സിനിമകളും തീയേറ്ററിൽ ഇറങ്ങേണ്ട എന്നുമൊക്കെയാണ് വളരെ വേദനയോടെ വിഷ്ണു ഉണ്ണികൃഷ്ണൻ ചോദിക്കുന്നത്. ഒരു പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്സ്.