അതിമനോഹരം എന്ന് പറഞ്ഞാൽ പോരെ, പുതിയ ചിത്രങ്ങളും ആയി സായ് പല്ലവി!

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം ആയിരുന്നു സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രം അത്രമാത്രം താരത്തിന്റെ ജീവിതത്തെ സ്വാധീനിച്ചു. അതിരൻ, കലി എന്നീ ചിത്രത്തിലും താരം എത്തിയിരുന്നു. മലയാളത്തിലെ മികച്ച മൂന്ന് യുവതാരങ്ങൾക്കൊപ്പം താരം അഭിനയിച്ചിരുന്നു. നിവിൻ പോളിക്കൊപ്പം പ്രേമത്തിലും ദുൽഖർ സൽമാനൊപ്പം കലി എന്ന ചിത്രത്തിലും ഫഹദിന് ഒപ്പം അതിരനിലും താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ എന്ന ചിത്രത്തിൽ താരം എത്തിയത് നിരവധി ആരാധകവൃന്ദത്തെ നേടി കൊണ്ട് ആയിരുന്നു. മികച്ച ഒരു നർത്തകി കൂടിയാണ് താരം.

പ്രേമത്തിലെ ഒരു ഗാനം കൊറിയോഗ്രാഫി ചെയ്തത് താരം ആയിരുന്നു എന്നത് വലിയ വാർത്തയായ കാര്യമായിരുന്നു. ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ സജീവസാന്നിധ്യമാണ് താരം. ലോക്ക് ഡൗണിന് ശേഷമായിരുന്നു സോഷ്യൽ മീഡിയയിൽ താരം കൂടുതൽ സജീവമായി മാറിയത്.

അതിമനോഹരമായ ഒരു ഫോട്ടോ ഷൂട്ട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ സായി പല്ലവി. വ്യത്യസ്തതയാർന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് കാണാൻ സാധിച്ചിരിക്കുന്നത്. അതിസുന്ദരിയാണ് ഫോട്ടോഷൂട്ടിൽ താരം എത്തിയിരിക്കുന്നത്. ഇതിനോടകംതന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്തു. താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത് ആരാധകരും സഹതാരങ്ങൾ മെല്ലാം താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ഈ ഫോട്ടോ ഷൂട്ട് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ നേടിയെടുത്തത്.

Most Popular

To Top