അഭിനയിക്കണമെങ്കില്‍ എന്നെ തൃപ്തിപ്പെടുത്തണം, മനസ്സ് തുറന്ന് പറഞ്ഞ് സായ് പല്ലവി!!

പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമായിരുന്നു സായി പല്ലവി. ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ എത്തിയ താരം പിന്നീട് സിനിമാലോകത്തേക്ക് ചേക്കേറുകയായിരുന്നു. പ്രേമത്തിലൂടെയെത്തിയ താരത്തിന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുവാൻ ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. നിരവധി സൂപ്പർതാര സിനിമകളിൽ ശ്രദ്ധേയമാണ് താരം ഇപ്പോൾ. ഇപ്പോഴിതാ ബോളിവുഡ് സിനിമകളെ കുറിച്ച് താരം തുറന്നുപറയുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ബോളിവുഡ് സിനിമ എന്ന് പറയുന്നത് കൊണ്ട് വെറുതെ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കണമെന്ന് തനിക്ക് താൽപര്യമില്ല. എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് പറഞ്ഞാൽ ആ ചെയ്യാം എന്നും താൻ ആഗ്രഹിക്കുന്നില്ല. തന്നെ സംബന്ധിച്ച് തിരക്കഥയാണ് പ്രധാനം. തിരക്കഥ വായിക്കുമ്പോൾ നടി എന്ന നിലയിൽ അല്ല ഒരു പ്രേക്ഷകൻ എന്ന നിലയിലാണ് താൻ അത് വായിക്കുന്നത്. അത്‌ തന്നെ ബോധ്യപെടുത്തുക ആണെങ്കിൽ ചെയ്യും.

ബോളിവുഡിൽ തന്നെയാകണമെന്നില്ല ഇവിടെ എൻറെതായ മൊഴിയിൽ ആയാലും മറ്റ് ഏതെങ്കിലും ഭാഷയിൽ ആണെങ്കിലും തിരക്കഥ തന്നെ ശക്തിപ്പെടുത്തിയാൽ മാത്രമേ ചെയ്യുകയുള്ളൂ. ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. മികച്ച കഥയും ടീമും ഒക്കെ വന്നാൽ തീർച്ചയായും താനത് ചെയ്യും. യാതൊരു മാറ്റവും ഇല്ല. പക്ഷേ തന്റെ നിബന്ധനകളൊന്നും മാറ്റാൻ തയ്യാറല്ല. കുടുംബത്തിനൊപ്പം തനിക്ക് പോയി കാണാൻ പറ്റുന്ന സിനിമകൾ മാത്രമേ ചെയ്യൂ എന്നു സായിപല്ലവി പറയുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top