News

മനസിനു കുഷ്ഠം ബാധിച്ച ഒരു ശുംഭൻ ആണ് സലിം കുമാർ, അയാൾ ആക്രമിച്ച നടിയെ കുത്തി നോവിക്കുന്നു ബൈജു കൊട്ടാരക്കര.

കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ച കേസിൽ വീണ്ടും അന്വേഷണം ഉയർന്നിരിക്കുന്ന സാഹചര്യമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്തുവാൻ ശ്രമിച്ചു എന്ന പേരിൽ ദിലീപിനെ ചോദ്യം ചെയ്യുകയും ദിലീപ് മുൻകൂർ ജാമ്യഹർജി നൽകി ഇരിക്കുകയാണ്.. ഇപ്പോഴത്തെ 2017 ദിലീപിനെ പിന്തുണ അഭിപ്രായം രേഖപ്പെടുത്തിയ സലിം കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ബൈജു കൊട്ടാരക്കര.

സലിം കുമാർ പങ്കുവെച്ച് പോസ്റ്റ് ഇങ്ങനെയായിരുന്നു. ദിലീപിൻറെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഒരു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീ സഹോദരന്മാർ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് ആണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടി കൊണ്ടിരിക്കുന്നത്..അതിൻറെ ആദ്യ ട്വിസ്റ്റ്‌ നമ്മൾ 2013 കണ്ടതാണ്.. ദിലീപ്-മഞ്ജുവാര്യർ ഡിവോഴ്സ്. പിന്നീട് പലരും പലവിധത്തിൽ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ വരെ ദിലീപിൻറെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും ദിലീപിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. സംഭവം നടന്ന അഞ്ച് മാസങ്ങൾക്ക് ശേഷം ഇപ്പോഴാണോ മറ്റൊരു വഴിത്തിരിവിന് എത്തിച്ചേർന്നിരിക്കുന്നത്..

പൾസർ സുനി ജില്ലാ ജയിലിൽ വെച്ചെഴുതിയ ജയിലിനെ സീലോഡ് കൂടി എഴുതിയ കത്ത് ഇന്നലെ മുതൽ ചില ചാനലുകൾ തുടരെത്തുടരെ കാണിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇതിനിടയിൽ ദിലീപിനെ കേസിൽ അകപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ രണ്ടു നടൻമാരുടെ പേരുകൾ കേൾക്കുന്നുണ്ട്. ഇത് ഞാൻ വിശ്വസിക്കുന്നില്ല. കാരണം പലതുണ്ട്. അന്തംവിട്ട് പ്രതിയാണ് പൾസർ സുനി. അയാൾ എന്തും പറയും.. ഈ സംഭവത്തിൽ ദിലീപ് ആരുടേയും മുന്നിലും ഒന്നും ഒളിച്ചു വെച്ചിട്ടില്ല ഇങ്ങനെ ആയിരുന്നു സലിം കുമാർ 2017 കുറിച്ച് വാക്കുകൾ..

ഇപ്പോൾ ബൈജു കൊട്ടാരക്കര വിമർശിക്കുന്നത്..ബൈജു കൊട്ടാരക്കര യുടെ വാക്കുകൾ ഇങ്ങനെയാണ്. ദേശീയ അവാർഡ് അല്ല ഓസ്കാർ നേടിയാലും മനസ്സ് നന്നല്ല എങ്കിൽ ഇയാളെ ഒരു കലാകാരൻ എന്ന് വിളിക്കാൻ കഴിയില്ല..മനസിനു കുഷ്ഠം ബാധിച്ച ഒരു ശുംഭൻ ആണ് പീഡനത്തിനിരയായി മാനസികമായി തകർന്നിരിക്കുന്ന നടിയെ കുത്തിനോവിക്കുന്നു എന്നായിരുന്നു ബൈജു കൊട്ടാരക്കര സലിംകുമാറിനെ കുറിച്ച് പറഞ്ഞത്. ഈ വാക്കുകളായിരുന്നു ഇപ്പോൾ
ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Most Popular

To Top