News

ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് നിരവധി ചിത്രങ്ങളിൽ സാമന്തയെ ഒഴിവാക്കുന്നു എന്ന് റിപ്പോർട്ട്, ഇതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ |Samantha is left out of several films due to poor health

ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് നിരവധി ചിത്രങ്ങളിൽ സാമന്തയെ ഒഴിവാക്കുന്നു എന്ന് റിപ്പോർട്ട്, ഇതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ |Samantha is left out of several films due to poor health

സിനിമ ലോകത്ത് തന്റേതായ ഇടം നേടിയ നടിയാണ് സമാന്ത. തന്റെ കാര്യത്തിൽ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് ആയിരുന്നു സമാന്തയെ തേടി ഒരു മോശം അവസ്ഥ എത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ആയിരുന്നു ഇത്. ഇതോടെ താരത്തെ പല സിനിമകളിൽ നിന്നും ഒഴിവാക്കിയത റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാഹ മോചനത്തിന് ശേഷം കരിയറിൽ താരം കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും, ഹിന്ദിയിൽ അടക്കം മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി വരികയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യവസ്ത മോശമായി തുടങ്ങിയത്. ഇതോടെ താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തു. ഒരു ബോളിവുഡ് ചിത്രത്തിൽ നിന്നും തെലുങ്ക് ചിത്രത്തിൽ നിന്നും, ഹിന്ദി പതിപ്പിൽ നിന്നും ഒക്കെ സമാന്ത മാറ്റുകയാണെന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇപ്പോഴത്തെ റിപ്പോർട്ടുകളിൽ പ്രതികരണവുമായി സമാന്തയുടെ ടീമും രംഗത്തെത്തിയിട്ടുണ്ട്.

റിപ്പോർട്ടുകളിൽ പറയുന്നതു പോലെ സിനിമകളിൽ നിന്നും താരത്തെ മാറ്റിയിട്ടില്ല എന്നാണ് താരത്തിന്റെ പ്രതിനിധികൾ പറയുന്നത്. ചില ഷൂട്ടുകൾ വൈകിയേക്കും എങ്കിലും ഒരു സിനിമയിൽ നിന്നും താരം പിന്മാറുകയോ താരത്തെ മാറ്റുകയോ ചെയ്തിട്ടില്ല എന്നും പറയുന്നു. ഇപ്പോൾ താരം വിശ്രമത്തിലാണ് എന്നാണ് പറയുന്നത്. എത്രത്തോളം സത്യമാണ് എന്ന് അറിയില്ല. ഹിന്ദി സിനിമയിൽ അടക്കം നിരവധി അവസരങ്ങൾ കൈവന്ന സമയത്തായിരുന്നു ആരോഗ്യം മോശമായി മാറുന്നത്. തുടർന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് അഭിമുഖത്തിൽ സാമന്ത എത്തിയിരുന്നത് പോലും.

സമാന്തയോട് ആരാധകർക്കുള്ള ഇഷ്ടം എന്നത് വളരെ വലുതാണ്. പുഷ്പ എന്ന ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിൽ മാത്രമാണ് സമാന്ത എത്തിയത്. സാമന്തയെ കാണാൻ വേണ്ടി മാത്രം തീയറ്ററിലേക്ക് ഇരച്ചു കയറിയവർ തന്നെ നിരവധി ആയിരുന്നു. ഓരോ കഥാപാത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ കരിയർ മുൻപോട്ട് കൊണ്ടു പോകുന്നതിന് ഇടയിലായിരുന്നു ഇത്തരമൊരു ദുരവസ്ഥയിലൂടെ സമാന്ത കടന്നു പോകേണ്ടതായി വന്നത്.Story Highlights: Samantha is left out of several films due to poor health

ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് നിരവധി ചിത്രങ്ങളിൽ സാമന്തയെ ഒഴിവാക്കുന്നു എന്ന് റിപ്പോർട്ട്, ഇതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ |Samantha is left out of several films due to poor health

Most Popular

To Top