നമ്മുടെ നാട് എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീകൾക്ക് പുരോഗമനം ആഗ്രഹിക്കാത്ത ചില ആളുകൾ ഇവിടെയുണ്ട്.

പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ ഒരു വ്യത്യസ്തമായ ന്യായീകരണവുമായി ആണ് സമസ്ത നേതാക്കൾ എത്തിയിരിക്കുന്നത്. പെൺകുട്ടിയെ അപമാനിക്കാൻ വേണ്ടി അല്ല അത് ചെയ്തത് എന്നും ഉസ്താദുമാരെ ഇരിക്കുന്ന വേദിയിൽ പെൺകുട്ടിയെ വിളിച്ചപ്പോൾ അവൾക്ക് മാനസികമായി അതൊരു പ്രയാസമാണോ തോന്നിയാണ് എം ടി അബ്ദുള്ള മുസ്ലിയാർ അത്തരം ഒരു പ്രതികരണവും നടത്തിയതെന്ന രീതിയിലാണ് ഇപ്പോൾ ഇവർ സംസാരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സമസ്ത അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങൾ പറയുന്നത് ഇങ്ങനെ…

പത്താംക്ലാസ് പാസായ ഒരു കുട്ടിയാണെങ്കിൽ സ്വാഭാവികമായും അതൊരു വലിയ കുട്ടിയാണല്ലോ. എം ടി അബ്ദുള്ള മുസ്ലിയാർക്ക് ഇത് അറിയാമല്ലോ. അങ്ങനെ ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ വരുന്നതിനു മുൻപ് അവൾ കയറാൻ പാടില്ല എന്നാണ് പറയേണ്ടത്. അങ്ങനെ അബ്ദുല്ല മുസ്ലിയാർ പറഞ്ഞിട്ടില്ല. കുട്ടിയെ വിളിക്കുകയും സർട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തു. അപ്പോൾ ഈ കുട്ടിയുടെ മുഖത്ത് നോക്കിപ്പോൾ അദ്ദേഹത്തിന് മനസ്സിലായി കുട്ടികള് ഉസ്താദുമാർ ഇരിക്കുന്ന സദസ്സിലേക്ക് വരുമ്പോൾ ഒരു ലജ്ജയുണ്ട് എന്ന്. അത് ഉണ്ടാകും എന്നാണ് ഞങ്ങൾ കരുതിയത്.

ആ ഒരു ലജ്ജ ഉണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് കുട്ടിക്ക് മാനസികമായ ഒരു പ്രയാസം ആയി എന്നു തോന്നി. അങ്ങനെയാണെങ്കിൽ ഇവിടെ വരുന്ന കുട്ടികൾ ഒക്കെ ഇതുപോലെയാണു അവരൊക്കെ വിളിച്ചാൽ പ്രയാസം ആകുമോ എന്ന് അദ്ദേഹത്തിനു തോന്നി. അതുകൊണ്ട് അദ്ദേഹത്തിന് ആധികാരികമായി പറയാൻ പറ്റും എന്ന് തോന്നിയ ഒരാളോട് ആണ് ഇനി അങ്ങനെ വിളിക്കാൻ പാടില്ല എന്ന് പറഞ്ഞത്..കുട്ടികളെ അപമാനിക്കുവാനല്ല. കുട്ടികൾക്ക് വിഷമം ഇല്ലാതിരിക്കാൻ വേണ്ടി പറഞ്ഞതാണ്. അത് അദ്ദേഹത്തിന്റെ ഒരു ശൈലിയാണ്. നാട്ടിലെ സ്ത്രീകൾക്ക് അപമാനം ഉണ്ടാക്കുന്ന സംഘടന ഒന്നുമല്ല സമസ്ത. തീവ്ര ആശയങ്ങൾക്കും വർഗീയ ആശയങ്ങൾക്ക് ഒന്നും ഞങ്ങൾ പിന്തുണ കൊടുക്കാറില്ല.
രാജ്യത്തിന്റെ നന്മ നോക്കി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. അബ്ദുല്ല മുസ്ലിയാർ എപ്പോഴും ഗൗരവത്തിലാണ് സംസാരിക്കുക. ഈ കുട്ടിക്കൊ കുടുംബക്കാർക്ക് പരാതിയിലാണ്. ഈ കുട്ടിക്ക് മാനസികമായി പ്രയാസം ഉണ്ട് എന്ന് തോന്നിയതിനാണ് അദ്ദേഹം പ്രതികരിച്ചത്. പൊതുവേദിയിൽ ചില മാനദണ്ഡങ്ങളുണ്ട്. ഇസ്ലാമിക നിയമങ്ങളുടെ നിലയിൽ നിന്ന് ആണ് ഞങ്ങൾ സംസാരിക്കുന്നത്. കേസ് എടുക്കുന്നത് സ്വാഭാവികമാണ്. ഏത് സംഗതിക്ക് ഇപ്പോൾ ആർക്കും കേസ് എടുക്കാമല്ലോ. ഗവർണർക്ക് നിയമങ്ങൾ അറിയുമോ എന്ന് ഞങ്ങൾക്കറിയില്ല. സ്ത്രീ വിദ്യാഭ്യാസത്തിന് ഞങ്ങൾ എതിരല്ല..സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന ഒരു രീതി സമസ്തയ്ക്ക് ഇല്ല. മറക്കപ്പുറം ഇരുന്നുകൊണ്ട് അവർ സന്തോഷിക്കും.