ധനുഷിന്റെ നായിക ആവാൻ തയ്യാറെടുത്ത് സംയുക്ത മേനോൻ!’വാത്തി’ പൂജ കഴിഞ്ഞു..

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട താരം ആയി മാറിയ നടിയായിരുന്നു സംയുക്ത മേനോൻ. നിരവധി ആരാധകനായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.തീവണ്ടിയിലെ ടോവിനോ തോമസിനോടൊപ്പം ഉള്ള താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. പിന്നീട് എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലും താരത്തിൻറെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. ടോവിനോ തോമസിന്നോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു. എടക്കാട് ബെറ്റാലിയനും തീവണ്ടിയും അതിന്റെ ഉദാഹരണം ആയിരുന്നു.

അതിനുശേഷം ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. അന്യഭാഷയുടെ വാതായനങ്ങൾ പോലും താരത്തിനു വേണ്ടി തുറക്കുകയായിരുന്ന അവസ്ഥയാണ് പിന്നെ കാണാൻ സാധിച്ചത്. എരിഡ എന്ന തമിഴ് ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. ഇപ്പോൾ ധനുഷിന്റെ നായികയാകാൻ തയ്യാറെടുക്കുകയാണ് സംയുക്ത. പുതിയ ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് സംയുക്ത തന്നെയാണ് എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രേദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് താരം.

അതുകൊണ്ടു തന്നെ താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഉണ്ട്. ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ ആരാധകവൃന്ദം ആണ് ഉള്ളത്. ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്ന വ്യക്തി കൂടിയാണ് സംയുക്ത. ജയസൂര്യ നായകനായി എത്തിയ വെള്ളം എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു സംയുക്ത കാഴ്ച വച്ചിരുന്നത്. തീവണ്ടി, എടക്കാട് ബെറ്റാലിയൻ, വെള്ളം എന്നീ ചിത്രങ്ങളൊക്കെ മലയാളത്തിൽ താരത്തിന്റെ എടുത്തു പറയേണ്ട ചിത്രങ്ങളാണ്.

ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്ന താരം അടുത്തകാലത്താണ് സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്.നിരവധി ഫോളോവേഴ്സാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്.

Leave a Comment

Your email address will not be published.

Scroll to Top