News

ഓമനത്തമുള്ള ഒരു കുഞ്ഞിനെ മാത്രമേ ഇവിടെ എനിക്ക് കാണാൻ പറ്റുന്നുള്ളൂ, എന്ന് സാന്ദ്ര തോമസ്. ഒരു ക്രിമിനലിനെയും സ്ത്രീ എന്ന് വിളിക്കാൻ അറപ്പ് തോന്നുന്ന ഒരാളെയും കണ്ടുള്ളു എന്ന് സിൻസി അനിൽ.

ഇപ്പോൾ കൂടുതലായും ചർച്ച നേടിക്കൊണ്ടിരിക്കുന്നത് വനിതാ മാഗസിന്റെ പുതിയ കവർപേജ് ആണ്. കുടുംബസമേതം ദിലീപ് എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചയായി മാറിയിരിക്കുന്നത്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും ആണെന്ന് പറഞ്ഞിട്ട് വനിതാ കാട്ടിത്തരുന്ന വഴി തെറ്റാണല്ലോ എന്നാണ് കൂടുതൽ ആളുകളും വിമർശിച്ചുകൊണ്ട് പറയുന്നത്. ഇത്രയും പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്, എന്തുകൊണ്ടാണ് ദിലീപിനെയും കുടുംബത്തെയും വെള്ളപൂശാൻ നിൽക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഒരുപറ്റമാളുകൾ രംഗത്ത് വന്നിരിക്കുന്നത്. നിരവധി താരങ്ങൾ പോലും വനിതയുടെ നിലപാട് ലജ്ജാവഹം ആണെന്ന് പറഞ്ഞു കഴിഞ്ഞു.

ഈ സമയത്താണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ്‌ ഇങ്ങനെ ആണ്. മാമാട്ടി പേരുപോലെതന്നെ ഓമനത്തമുള്ള ഒരു കുട്ടി ഇവിടെ എനിക്ക് കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നുള്ളൂ, ആ കുഞ്ഞിൻറെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളൂ. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളൂ. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു സാന്ദ്ര തോമസ് പോസ്റ്റ്‌ ഇട്ടത്. നിരവധി ആളുകളാണ് വിമർശനം നിറഞ്ഞ അഭിപ്രായം ആയി എത്തിയത്.

സാന്ദ്രയ്ക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നും ആരോ ചോദിക്കുന്നുണ്ട്. ആരും ആ കുഞ്ഞുങ്ങളെ ശപിക്കാനോ വിമർശിക്കാനോ മുതിർന്നിട്ടില്ല. ലോകത്ത് തന്തയും തള്ളയും ചെയ്യുന്ന പാപങ്ങൾ കുഞ്ഞുങ്ങൾക്ക് കിട്ടാതിരിക്കട്ടെ എന്ന് മാത്രമേ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത് അവർ തെറ്റ് ചെയ്തെങ്കിൽ അത് പുറത്ത് വരിക തന്നെ വേണം. അല്ലാതെ ആ കുഞ്ഞിനെ ഒരിക്കലും ആരും ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു. പ്രശസ്തയായ സിൻസി അനിലും ഇതിന് കമൻറ് ചെയ്തിരുന്നു. എനിക്ക് ചിത്രത്തിൽ ഒരു പെണ്ണിനെ തെരുവുഗുണ്ടകൾക്ക് ബ…ലാൽസംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്ത് ഒരു ക്രൂരനായ ക്രിമിനലിനെയും അതിൻറെ മാസ്റ്റർ ബ്രെയിൻ ആയി ഒരു സ്ത്രീയെന്ന വിളിക്കാൻ അറപ്പു തോന്നുന്ന സ്ത്രീയെ മാത്രമാണ് കാണാൻ കഴിഞ്ഞത് എന്നായിരുന്നു സിൻസി അനിൽ പറഞ്ഞത്.

വളരെയധികം മികച്ച കമൻറുകൾ ആയിരുന്നു ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ മുഴുവൻ വിമർശനം ഏറ്റുവാങ്ങി മുന്നോട്ടുപോവുകയാണ് ഇപ്പോൾ ദിലീപും കുടുംബവും.

Most Popular

To Top