” മോഹൻലാലിനും നിത്യ മേനോനും എതിരെയുള്ള ഒരുപാട് തെളിവുകൾ തന്റെ കൈയിലുണ്ട് തന്നോട് കൂടുതൽ കളിക്കാൻ വന്നാൽ അതൊക്കെ പുറത്ത് കൊണ്ടുവരും”- ഭീഷണിയുമായി സന്തോഷ് വർക്കി രംഗത്ത് |Santhosh Workey against evidence by Mohanlal and Nithy Menon

” മോഹൻലാലിനും നിത്യ മേനോനും എതിരെയുള്ള ഒരുപാട് തെളിവുകൾ തന്റെ കൈയിലുണ്ട് തന്നോട് കൂടുതൽ കളിക്കാൻ വന്നാൽ അതൊക്കെ പുറത്ത് കൊണ്ടുവരും”- ഭീഷണിയുമായി സന്തോഷ് വർക്കി രംഗത്ത് |Santhosh Workey against evidence by Mohanlal and Nithy Menon

ആറാട്ട് എന്ന ചിത്രത്തിലെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകർക്കിടയിൽ ട്രോളുകളിലൂടെയും മറ്റും നിറഞ്ഞ താരമാണ് സന്തോഷ് വർക്കി. സന്തോഷ് വർക്കിയുടെ ഓരോ വാർത്തകളും പിന്നീട് ആളുകൾക്ക് ട്രോളുകൾക്കുള്ള കാരണമായി മാറുകയായിരുന്നു ചെയ്തത്. മോഹൻലാലിനെ കുറിച്ചും നിത്യ മേനോനെ കുറിച്ചും ഒക്കെ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി ആയിരുന്നു സന്തോഷ് വർക്കി രംഗത്ത് എത്തിയിരുന്നത്. ഇപ്പോൾ ഇതാ മോഹൻലാലിനെ കുറിച്ചും നിത്യ മേനോനെ കുറിച്ചും വീണ്ടും രൂക്ഷമായ ചില വിമർശനങ്ങളുമായി ആണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്. സന്തോഷ് വർക്കി പറയുന്നത് ഇങ്ങനെയാണ്, മോഹൻലാലിന്റെയും നിത്യ മേനോനെയും ഒക്കെ കുറിച്ച് തനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നോട് കൂടുതൽ കളിക്കാൻ വരാതിരിക്കുന്നതാണ് നല്ലത്. എല്ലാ കാര്യങ്ങളുടെയും തെളിവ് തന്റെ കയ്യിൽ ഉണ്ട്. ഒരിക്കൽ നടന്ന ഒരു റേയ്ഡ് ഓർമ്മയുണ്ടല്ലോന്നും സന്തോഷ് വർക്കി വീഡിയോയിലൂടെ ഓർമ്മപ്പെടുത്തുന്നുണ്ട്.

എനിക്ക് ഇപ്പോൾ യൂട്യൂബിലൂടെയും മറ്റും പ്രശസ്തനാവേണ്ട കാര്യം ഒന്നുമില്ല. ഒരൊറ്റ ദിവസം ഫെയ്മസ് ആയ വ്യക്തിയാണ് താൻ. ഇത് തന്റെ ജീവിതം മാർഗം ഒന്നുമല്ല. ഇതില്ലെങ്കിലും തനിക്ക് ജീവിക്കാൻ സാധിക്കും എന്നാണ് സന്തോഷ് ഉറക്കെ പറയുന്നത്. എന്നാൽ നിത്യ മേനോനെ കുറിച്ചും മോഹൻലാലിനെ കുറിച്ചും ഒക്കെയുള്ള ഒരുപാട് തെളിവുകൾ തന്റെ കൈകളിലുണ്ട്. അവരോട് ഇപ്പോഴുമുള്ള സ്നേഹം കൊണ്ടാണ് താൻ അതൊന്നും പുറത്തു വിടാതെ ഇരിക്കുന്നത്. പക്ഷേ ഒരു പരിധി കഴിഞ്ഞാൽ താൻ അതൊക്കെ പുറത്തു വിടും എന്ന തരത്തിലാണ് സംസാരിക്കുന്നത്.

മോഹൻലാലും നിത്യ മേനോനും ഒക്കെ എവിടെയാണ് ആർക്കൊപ്പം ആണ് കിടന്നുറങ്ങുന്നത് എന്ന് വരെയുള്ള തെളിവുകൾ തന്റെ കയ്യിൽ ഉണ്ട് എന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും തനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു ഒക്കെയാണ് സന്തോഷ് വർക്കി ഈ ഒരു വീഡിയോയിലൂടെ പറയുന്നത്. ഇതിനും വളരെ രസകരമായ കമന്റുകളാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.Story Highlights: Santhosh Workey against evidence by Mohanlal and Nithy Menon