ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഡാൻസും ആയി സൗഭാഗ്യയും അർജുനും ; വീഡിയോ

ടിക് ടോക് ആപ്ലിക്കേഷനിൽ കൂടി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമായിരുന്നു സൗഭാഗ്യ വെങ്കിടേഷ്. നർത്തകിയും നടിയുമായ താരാകല്യാണിൻറെ മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും ആളുകൾക്ക് സുപരിചിതനാണ്.

ടിക് ടോക് വീഡിയോ കളിലൂടെ ആണ് ഇരുവരും ആളുകൾക്ക് മുൻപിൽ സുപരിചിതരായ് മാറിയത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്നതാണ്. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്ത ചക്കപ്പഴം എന്ന പരിപാടിയിൽ അർജുനെ കാണാൻ സാധിച്ചിരുന്നു. പിന്നീട് നൃത്തവിദ്യാലയവുമായി സംബന്ധിച്ച് തിരക്കുകൾ കാരണം അർജുൻ പരമ്പര വിടുകയായിരുന്നു. മലയാളികൾക്ക് വളരെയേറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് സൗഭാഗ്യ. പ്രസവത്തിന് തൊട്ടു മുൻപും സൗഭാഗ്യയുടെ ഡാൻസ് വീഡിയോകൾ എല്ലാം ശ്രദ്ധേയമായിരുന്നു.

പ്രസവസമയത്ത് ലേബർ റൂമിൽ കയറുന്നതിനു തൊട്ടു മുമ്പ് പോലും ഇൻസ്റ്റഗ്രാം റീലുകളിൽ നിറഞ്ഞുനിന്നിരുന്നു സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണിന്റെ നൃത്തമായിരുന്നു തനിക്ക് പ്രചോദനം ആയിരുന്നത് എന്ന് സൗഭാഗ്യ പറഞ്ഞിരുന്നത്. കുറച്ചു ദിവസങ്ങളേ ആയുള്ളൂ സൗഭാഗ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിട്ട്.. സുദർശന എന്നാണ് കുഞ്ഞിൻറെ പേര്. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകളും എത്തി. നിരവധി മികച്ച അഭിപ്രായങ്ങളാണ് ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ വരുന്നത്.

ഇപ്പോൾ സൗഭാഗ്യയും അർജുനും പങ്കുവെച്ച് പുതിയ ഇൻസ്റ്റഗ്രാം റീൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുഞ്ഞിനെയും കൈയ്യിൽ വച്ചു കൊണ്ടുള്ള ഒരു അടിപൊളി ഡാൻസ് ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇത് കണ്ട് എല്ലാവരും അമ്പരപെട്ടിരിക്കുകയാണ്. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഇൻസ്റ്റഗ്രാം റീൽ. കുഞ്ഞിനെയും ഉൾപ്പെടുത്തിയൊ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.ഇതിനോടകം തന്നെ ആരാധകർ ഈ ഇൻസ്റ്റഗ്രാം റീൽ മുഴുവനായും ഏറ്റെടുത്തിരിക്കുകയാണ്.

Most Popular

To Top