കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് പിന്നെയാണ് മനസ്സിലാകുന്നത്, വിവാഹമോചനം ആണ് ലക്ഷ്യം, കുടുംബജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞു ശാലു മേനോൻ|Shalu Menon talkes her marriage life become divorce

കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് പിന്നെയാണ് മനസ്സിലാകുന്നത്, വിവാഹമോചനം ആണ് ലക്ഷ്യം, കുടുംബജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞു ശാലു മേനോൻ|Shalu Menon talkes her marriage life become divorce

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശാലു മേനോൻ. ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ നിറയുകയും ചെയ്യാറുണ്ട്. ഇപ്പോൾ ശാലു മേനോൻ ജീവിതത്തിലെ ചില കാര്യങ്ങളാണ് താരം തുറന്നു പറയുന്നത്. താരം വിവാഹമോചിത ആവാൻ പോവുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. താരം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നതും. 2018 ആയിരുന്നു താരം സജി നായരെ വിവാഹം കഴിച്ചത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളെ കുറിച്ചാണ് ശാലു പറയുന്നത്. വിവാഹമോചനം തന്നെയാണ് ലക്ഷ്യമിടുന്നത്. നേരത്തെ അറിയുന്ന ആളായിരുന്നു. 16 വർഷങ്ങൾക്ക് മുൻപ് അറിയാമായിരുന്നു. കുടുംബജീവിതം തനിക്ക് ഇഷ്ടമായിരുന്നു. ഇതൊക്കെ അതിനൊപ്പം കൊണ്ടുപോവുകയും ചെയ്യണം.

അങ്ങനെയാണ് എല്ലാം അറിയുന്ന ഒരാളിനെ തന്നെ വിവാഹം കഴിച്ചത്. യാദൃശ്ചികമായി സംഭവിച്ച വിവാഹമാണ്. പ്രണയമായിരുന്നില്ല ആ സമയത്ത് ചെറിയൊരു കോംപ്ലക്സ് ഉണ്ടായിരുന്നു. 10- 14 വർഷം മുൻപ് തന്നെ അദ്ദേഹത്തിന്റെ വിവാഹാലോചന വന്നിരുന്നു. പക്ഷേ അന്ന് തനിക്ക് പ്രായമായില്ലന്നും പിന്നെ നോക്കാം എന്നും പറഞ്ഞു മാറ്റിവെച്ചു. പിന്നീട് വല്ലപ്പോഴും പിറന്നാളാശംസകൾക്ക് വേണ്ടിയൊക്കെ വിളിക്കുമായിരുന്നു. ജയിലിൽ നിന്ന് വന്ന ശേഷമാണ് തനിക്ക് ഒരു കോംപ്ലക്സ് വന്നത്. ജയിലിൽ കിടന്നത് ആണ്, ആരാണ് തന്നെ കല്യാണം കഴിക്കുന്നത്, ആരാണ് വരുന്നത് എന്നൊക്കെ. അങ്ങനെയിരിക്കുമ്പോൾ വീണ്ടും കറങ്ങിത്തിരിഞ്ഞ് വിവാഹാലോചന വന്നു.

ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് കരുതി, കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് പിന്നെയാണ് മനസ്സിലാകുന്നത്. അഡ്ജസ്റ്റ് ചെയ്തു പോകാൻ സാധിക്കുന്നില്ല. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് തോന്നി. ഞാൻ നൃത്തപരിപാടികൾക്കൊക്കെ പോകും. വെളുപ്പിനെ ആയിരിക്കും വരിക. അദ്ദേഹം അവിടെ ഉണ്ടാകും. അങ്ങനെയൊക്കെ പറഞ്ഞു പോകുന്നതിന്റെ ചില പ്രശ്നങ്ങൾ. അവസാനിപ്പിക്കാൻ പറ്റില്ല. അതുകൊണ്ട് ഇപ്പോൾ ഡിവോഴ്സ് തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ കാര്യങ്ങളൊക്കെ കോടതിയിൽ നടക്കുകയാണ് എന്നും ശാലു പറയുന്നു.Story Highlights: Shalu Menon talkes her marriage life become divorce