സിനിമാ പ്രേമികൾക്കിടയിൽ വലിയ തോതിൽ തന്നെ ചർച്ചയായ ചിത്രമാണ് കെജിഎഫ്. ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിച്ച ചിത്രം 1200 കോടി കളക്ഷനിലേക്ക് കടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത്.

ചിത്രത്തിന്റെ എല്ലാ ഭാഷാ പതിപ്പുകളും വലിയതോതിൽ തന്നെ ശ്രദ്ധേയമായത് തന്നെയാണ്. കെജിഎഫ് ചാപ്റ്റർ 2 മലയാളം പതിപ്പിന് പിന്നിൽ ശങ്കർ രാമകൃഷ്ണൻ ആണെന്ന് അറിയാൻ സാധിക്കുന്നത്. ചിത്രത്തിന്റെ മലയാളം ഡബ്ബിങ് ഡയറക്ടറായി പ്രവർത്തിച്ചതും ചിത്രത്തിലെ സംഭാഷണങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതും എല്ലാം തന്നെ അദ്ദേഹമാണ്.

മലയാളത്തിലെ പല പ്രമുഖ താരങ്ങളും കെജിഎഫ് ചാപ്റ്റർ ടു വിവിധ കഥാപാത്രങ്ങൾക്ക് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്യുകയും ചെയ്തു. അടക്കമുള്ള താരങ്ങൾ അതിലുണ്ട്. കെജിഎഫ് ടീമിന് പൃഥ്വിരാജ് നേരത്തെ അറിയാമായിരുന്നു എങ്കിൽ ഒരു പക്ഷെ യാഷിനു ശബ്ദം നൽകുക പൃഥ്വിരാജ് ആയിരുന്നു എന്നാണ് ഇപ്പോൾ ശങ്കർ രാമകൃഷ്ണൻ പറയുന്നത്. റെഡ് എഫ് എമിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സുതുറന്നത്.

വാക്കുകൾ ഇങ്ങനെയാണ്. കെജിഎഫ് റോക്കി ഭായ് ശബ്ദം കൊടുത്തത് ആദ്യം ചെയ്ത ആൾ തന്നെ ആണ് ചെയ്യേണ്ടത് എന്ന് പറഞ്ഞിരുന്നു. കാരണം അതിന് ഡയലോഗുകൾ എല്ലാം ഇപ്പോഴും ആളുകൾക്കിടയിൽ വലിയ തരംഗം തീർത്ത ഓടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് അവർക്ക് പൃഥ്വിയെ അറിയാമായിരുന്നെങ്കിൽ റോക്കിഭായ്ക്ക് ഒരുപക്ഷേ പൃഥ്വി ശബ്ദം കൊടുക്കുമായിരുന്നു എന്നാണ് ശങ്കർ രാമകൃഷ്ണൻ പറഞ്ഞത്.ഈ വാക്കുകളാണ് ഇപ്പോൾ പൃഥ്വിരാജിന്റെ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. പതിനെട്ടാംപടി എന്ന ചിത്രം മുതലാണ് ശങ്കർ രാമകൃഷ്ണൻ എന്ന വ്യക്തിയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്.
