News

പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം- ഷംന കാസീം |Sharone and Greeshma case reaction by Shamna Casim

കേരളം മുഴുവൻ ഒരേപോലെ അമ്പരന്നു പോയ ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തു വന്നത്. ജീവൻ നൽകി പ്രണയിച്ചവനെ വിഷം നൽകി ഒഴിവാക്കിയ ഒരു പെൺകുട്ടിയുടെ കഥ. ഇത് കേട്ടുകൊണ്ട് എല്ലാവരും അമ്പരപ്പെട്ടിരുന്നു. എന്താണ് എന്തുകൊണ്ടാണ് ഈ പെൺകുട്ടി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് എല്ലാവരും ചോദിച്ചു. ഷാരോണിന്റെ കയ്യിൽ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെന്നും,

ആ ദൃശ്യങ്ങൾ തനിക്ക് ലഭിക്കുവാൻ വേണ്ടിയായിരുന്നു ഇത്രയും വലിയൊരു പാതകത്തിന് തയ്യാറായിരുന്നുവെന്ന് ഉള്ള അവളുടെ ഏറ്റുപറച്ചിലിൽ എല്ലാവരും അമ്പരന്നു തുടങ്ങിയിരുന്നു. ഒരുപക്ഷേ ഒരിക്കലും അവളുടെ ജീവിതത്തിൽ ഒരു കരട് ആവാൻ അവൻ ആഗ്രഹിച്ചിട്ടുണ്ടാവില്ല എന്നതാണ് സത്യം. അങ്ങനെയായിരുന്നുവെങ്കിൽ അവസാന നിമിഷം പോലും അവളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു മറുപടി അവരിൽ നിന്നും വരില്ലായിരുന്നു. ഈ സമയത്ത് ഒരു തരിപ്പ് പോലും കുറ്റബോധമില്ലാതെ എങ്ങനെ സംസാരിക്കാനവൾക്ക് കഴിയുന്നു എന്നാണ് ആളുകൾ ചോദിക്കുന്നത്. ഒരു ആത്മഹത്യ നാടകം കൂടി കളിച്ച് വീണ്ടും ആളുകൾക്കിടയിൽ സഹതാപ തരംഗം തീർക്കാൻ ശ്രമിക്കുകയാണ് അവൾ.

ഇതിനിടയിൽ പലരും ഈ പെൺകുട്ടിയെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നു. അത്തരത്തിൽ ഇപ്പോൾ ഷംന കാസിം പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടുന്നു. ഗ്രീഷ്മയുടെ ഈ ചെയ്തികളെ കുറിച്ച് ഷംന തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് ചില കാര്യങ്ങൾ പങ്കുവെച്ചത്. ഷംന പറയുന്നത് ഇങ്ങനെയാണ്…‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം’, എന്നാണ് ഷംന കാസിം കുറിച്ചത്.
Story Highlights: Sharone and Greeshma case reaction by Shamna Casim

പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം- ഷംന കാസീം |Sharone and Greeshma case reaction by Shamna Casim

Most Popular

To Top