നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാരാണ് ഉള്ളത്. അവരിൽ ഒരു പ്രായമായ അമ്മയോട് നയൻതാരയും അവരുടെ അമ്മയും പെരുമാറിയ രീതി നേരിൽ കണ്ടതാണ്. നയൻതാരയെ കുറിച്ച് വിഘ്നേശ്ശിന്റെ അമ്മ |Vignesh Shivan mother Meena Kumari talkes about Nayanthara’s Character

മലയാളികൾക്ക് എന്നും അഭിമാനമായിട്ടുള്ള നടിയാണ് നയൻതാര. നിരവധി ആരാധകരെ സ്വന്തമാക്കിയ നയൻതാര സ്വന്തം കഴിവുകൊണ്ട് മാത്രമാണ് ഇന്ന് ലേഡീ സൂപ്പർസ്റ്റാറായി നിലനിൽക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുമ്പോൾ ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു നയൻതാര. അവിടെ നിന്നും ലേഡീസ് സൂപ്പർസ്റ്റാറിലേക്ക് ഉള്ള യാത്ര ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്നതാണ് സത്യം. ഇപ്പോൾ ഇതാ നയൻതാരയെ കുറിച്ച് ഭർത്താവ് വിഘ്നേഷിന്റെ അമ്മ മീനാകുമാരി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാരാണ് ഉള്ളത് എന്നാണ് മീന കുമാരി പറയുന്നത്. നാല് സ്ത്രീകളും നാലു പുരുഷന്മാരും. അത് ക്ലീനിങ് കുക്കിംഗ് അയൺ അങ്ങനെ പല കാര്യങ്ങൾക്കു വേണ്ടിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ഒരിക്കൽ അവിടെ ജോലി ചെയ്യുന്ന ഒരു അമ്മ വളരെയധികം വിഷമിച്ചിരിക്കുന്നത് കണ്ടു. എന്താണ് പ്രശ്നം എന്ന് നയൻതാര തിരക്കി. അപ്പോൾ അവർ പറഞ്ഞത് അവർക്ക് നാല് ലക്ഷം രൂപയുടെ കടം ഉണ്ടെന്നാണ്. ആ നാലു ലക്ഷം രൂപ കൊടുക്കാൻ നയൻതാര മടിച്ചില്ല. ആ പണം കൊടുക്കാൻ ഒരു മനസ്സ് വേണം. ഞാൻ അത് നേരിൽ കണ്ടതാണ്.

ആ വീട്ടിലത്രത്തോളം അധ്വാനിച്ചിട്ടുണ്ട് ആ അമ്മ എന്നത് സത്യമായ കാര്യമായിരിക്കാം എങ്കിലും ആ പണം കൊടുക്കുക എന്നത് ഒരു മനസ്സിന്റെ കാര്യം കൂടിയാണെന്ന് പറയുന്നുണ്ട്. നയൻതാരയുടെ അമ്മ അവിടേക്ക് വന്ന സമയത്ത് ഈ അമ്മയ്ക്ക് സ്വന്തം കയ്യിൽ കിടന്നു രണ്ടു സ്വർണ്ണവള ഊരി കൊടുക്കുകയാണ് ചെയ്തത്. ഞങ്ങളെല്ലാവരും നിൽക്കുമ്പോഴാണ് അവരത് ചെയ്തത്. അവർ അത്രമാത്രം ശ്രദ്ധാലുമാണ്. വീട്ടിൽ ക്യാമറകൾ ഉണ്ട്. എങ്കിലും നയൻതാരയോട് ചോദിക്കാതെ അവർ കോഫി പോലും കുടിക്കില്ല. എല്ലാ ജോലിക്കാരും അങ്ങനെയാണ്. അനുവാദം കൊടുത്താൽ മാത്രമാണ് അവർ ഭക്ഷണം പോലും കഴിക്കാറുള്ളത്. വിശ്വസ്തരായവർക്കൊപ്പം ഉണ്ടെങ്കിൽ ബാക്കി കാര്യങ്ങളൊക്കെ അവർ നോക്കിക്കോളും എന്നും മീന കുമാരി പറയുന്നു.Story Highlights: Vignesh Shivan mother Meena Kumari talkes about Nayanthara’s Character
