News

ഇതാണ് യഥാർത്ഥ അമ്മ…!പിറന്നാൾ ദിവസം മകന് ശ്രേയ ഘോഷാൽ നൽകിയ ഉപദേശം കേട്ട് കൈയടിച്ച് സോഷ്യൽ മീഡിയ.!

മലയാളി അല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ ഗായികയാണ് ശ്രേയ ഘോഷാൽ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു നിരവധി ആരാധകരെ സ്വന്തമാക്കിയത്.

2021 ലോക ഡൗൺ കാലത്ത് ആയിരുന്നു താരം ഒരു അമ്മയായിരുന്നത്. ദേവയാൻ എന്നായിരുന്നു ആ മകന്റെ പേര്. ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിന് കുഞ്ഞിനോടൊപ്പം ഉള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ശ്രേയ ഘോഷൽ. ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിലാണ് കുഞ്ഞു രാജകുമാരന്റെ ഒപ്പം അമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളും അതോടൊപ്പം തന്നെ കുറിപ്പും എത്തിയത്.. ” ഞങ്ങളുടെ കൊച്ചു മകൻ ദേവയാന് ഒന്നാം പിറന്നാൾ ആശംസകൾ.

നിന്റെ മാതാപിതാക്കളായി ഞങ്ങളെ ജനിപ്പിച്ച ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞതാണ് എന്ന് നീ ഞങ്ങൾക്ക് കാണിച്ചു തന്നു. ലോകത്തിലെ മുഴുവൻ സ്നേഹത്താൽ ഞങ്ങളുടെ മകൻ അനുഗ്രഹിക്കപ്പെടുകയും വളരുകയും ചെയ്യട്ടെ. സത്യസന്ധതയും നല്ല ഹൃദയവും ഉള്ള മനുഷ്യനായി നീ വളരുക. വളരെ മനോഹരമായ ഒരു കുറിപ്പാണ് ശ്രേയ മകന്റെ പിറന്നാൾ ദിവസം പങ്കുവെച്ചിരിക്കുന്നത്. ഒരു മകനു നൽകാവുന്ന ഏറ്റവും മികച്ച ഒരു ഉപദേശമാണ് ഇതെന്നാണ് ആളുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

എല്ലാ അമ്മമാരും മക്കൾക്ക് നൽകേണ്ടത് ഇത്തരം ഉപദേശങ്ങൾ ആണെന്നും സോഷ്യൽ മീഡിയയിൽ ഉള്ളവർ പറയുന്നു. മകൻ ഡോക്ടർ ആവണം എൻജിനീയർ ആവണമെന്ന് ഒന്നുമല്ല ഒരു അമ്മ പറയേണ്ടത്. നല്ല ഒരു മനുഷ്യനാകണം എന്നതാണ്. സത്യസന്ധതയും നല്ല ഹൃദയവും ഉള്ള നല്ല ഒരു മനുഷ്യൻ..!

Most Popular

To Top