ആ നടി വിളക്ക് കത്തിച്ചു. ദഹിപ്പിച്ചു കഴിഞ്ഞു ഒന്ന് വിളിച്ചു പോലും ചോദിച്ചില്ല.

ആ നടി വിളക്ക് കത്തിച്ചു. ദഹിപ്പിച്ചു കഴിഞ്ഞു ഒന്ന് വിളിച്ചു പോലും ചോദിച്ചില്ല.

കെപിസിസി ലളിതയുടെ മരണം നൽകിയ ആഘാതം വളരെ വലുതായിരുന്നു. ഇപ്പോഴും കെപിസിസി ലളിതയുടെ മരണത്തിൻറെ ആഘാതത്തിൽ ആണ് പല ആരാധകരും എന്ന് പറയുന്നതായിരിക്കും സത്യം.. ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്ത മകനായ സിദ്ധാർത്ഥൻ പറയുന്ന ചില കാര്യങ്ങളാണ്. അമ്മയുടെ മരണം കൂടി ആയപ്പോൾ താൻ വല്ലാതെ തകർന്നു പോയി. അമ്മയെ സഹായിക്കണം എന്ന് പറഞ്ഞ് സർക്കാരും സംഘടനകളും ഒക്കെ മുന്നിലെത്തിയപ്പോൾ പലരും തന്നെ സോഷ്യൽ മീഡിയയിലൂടെ ചീത്ത വിളിക്കുകയായിരുന്നു ചെയ്തത്.

എന്തിനാണ് അമ്മയെ സഹായിക്കുന്നതെന്നും കോടികൾ അവരുടെ കയ്യിൽ ഉണ്ടായിരിക്കില്ലേ എന്നുമൊക്കെ. എന്നാൽ അമ്മ ആദ്യകാലങ്ങളിൽ വാങ്ങിയത് ശമ്പളം എത്രയാണെന്ന് ഒന്നും ഇവർക്ക് അറിയില്ല. ഒരു സിനിമയ്ക്ക് അമ്മയ്ക്ക് 50,000 രൂപയാണ് അടുത്ത കാലങ്ങളിൽ പോലും കിട്ടിക്കൊണ്ടിരുന്നത്. അത്‌ വെച്ച് മകളെ പഠിപ്പിച്ചു. എന്നെ നല്ല നിലയിലാക്കി, അതെല്ലാം അമ്മ ഒറ്റയ്ക്കാണ് ചെയ്തത്. പല മാധ്യമങ്ങളും അമ്മയുടെ മരണത്തിനു ശേഷം എഴുതി വിട്ട പല കാര്യങ്ങളും തന്നെ അമ്പരപ്പിക്കുന്നതാണ് എന്നും പറഞ്ഞിരുന്നു..

അമ്മയുടെ അവസാന നിമിഷത്തെ ചിത്രങ്ങൾ പോലും വൈറൽ ആയി മാറിയിരുന്നു. അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്തത് ആണ്. അതുപോലെ മരിച്ച സമയത്ത് വിളക്ക് കത്തിച്ചത് സരയു ആണ് എന്ന് പറഞ്ഞിരുന്നു. ഞാൻ ആ സമയം വരെ അവിടെ ഉണ്ടായിരുന്നു. രണ്ടു മണിയായപ്പോൾ ഞാൻ അവരോടും അവർക്കൊപ്പമുള്ള ഒരു നടിയോട് നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞത് ആയിരുന്നു. അപ്പോൾ ഞങ്ങൾ പോകുന്നില്ല എന്ന് പറഞ്ഞു.

അങ്ങനെയുള്ള ഒരാളെ നമുക്ക് ഇറക്കിവിടാൻ സാധിക്കുമോ.? ഞാൻ കുറച്ചുനേരം നടുനിവർത്തി വരാമെന്നു പറഞ്ഞു. ഉറങ്ങില്ല എന്നുള്ളത് ഉറപ്പല്ലേ, കാരണം മരിച്ചുകിടക്കുന്നത് എൻറെ അമ്മയാണ്. കുറച്ചു സമയം ഒന്നു കിടക്കുക എന്നതാണ് ഉദ്ദേശിച്ചത്.. ആ സമയം അവർ വിളക് കത്തിച്ചു. പിന്നീട് ദഹിപ്പിച്ചു ഇല്ലയോ എന്നൊന്നും വിളിച്ചു ചോദിച്ചിട്ടുമില്ല. പക്ഷേ അത് സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി എന്നും പറയുന്നുണ്ട് സിദ്ധാർത്ദ്

Leave a Comment

Your email address will not be published.

Scroll to Top