News

മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്തു ഇതാണെന്റെ ഇത് വരെയുള്ള സമ്പാദ്യം ഇതാണെന്റെ എല്ലാമെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ലിനുലാലിനെ ആർക്കെങ്കിലും ഓർമ്മയുണ്ടോ.? |Sincy Anil with a different stand on Linulal issue|

മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്തു ഇതാണെന്റെ ഇത് വരെയുള്ള സമ്പാദ്യം ഇതാണെന്റെ എല്ലാമെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ലിനുലാലിനെ ആർക്കെങ്കിലും ഓർമ്മയുണ്ടോ.? |Sincy Anil with a different stand on Linulal issue|

സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുവാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് സിൻസി അനിൽ. സാമൂഹിക മാധ്യമങ്ങളിൽ സിൻസിയെ പിന്തുടരുന്നവരുടെ എണ്ണം വളരെ വലുതാണ്. സോഷ്യൽ മാധ്യമങ്ങളിലൂടെ സിൻസി പങ്കുവയ്ക്കുന്നത് സാധാരണക്കാർ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് പല സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും യാതൊരു മടിയും സഹായവുമില്ലാതെ അറിയിക്കുന്ന വ്യക്തികൂടിയാണ് ആക്രമിച്ച സംഭവത്തിൽ സിൻസി വളരെ വ്യക്തമായിത്തന്നെ തന്റെ അഭിപ്രായത്തെ കുറിച്ച് സംസാരിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത് സിൻസി പറയുന്ന പുതിയ ഒരു കാര്യമാണ്.

നഞ്ചിയമ്മയുടെ അവാർഡ് കൊടുത്തതിന്റെ പേരിലായിരുന്നു ലിനുലാൽ വളരെ വിമർശനാത്മകമായ ഒരു കമന്റുമായി എത്തിയിരുന്നത്. ഏറ്റവും മികച്ച പാട്ട് ഇതായിരുന്നൊ എന്നും സംഗീതം മാത്രം ഉപാസിക്കുന്നവർക്ക് നഞ്ചിയമ്മയ്ക്ക് ലഭിച്ച അവാർഡ് ഒരു വേദനയായി മാറില്ലെന്നും അവർക്ക് അത് ഒരു അപമാനമായി തോന്നിയെന്നും ഒക്കെ ആയിരുന്നു ലിനുലാൽ ചോദിച്ചിരുന്നത്. ഇതിനുപുറമേ വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായി വന്നിരുന്നു ലിനുലാലിന്. ഇപ്പോൾ ഇതിനെ കുറിച്ച് ലിനു പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരു കുറുപ്പിലൂടെയാണ് ഇതേകുറിച്ച് ലിനുലാൽ വ്യക്തമാക്കിയിരിക്കുന്നത്. കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്..

മികച്ച ഗായികയ്ക്കുള്ള അവാർഡ് നെ കുറിച്ചുള്ള ലിനുലാലിന്റെ വിവാദവീഡിയോ കാണുകയായിരുന്നു…വിഡിയോയിൽ പറഞ്ഞ കാര്യങ്ങളോടുള്ള വിയോജിപ്പ് അയാളെ നേരിട്ട് വിളിച്ചു പറയുകയും ചെയ്തു…ഏകദേശം 4 വർഷമായി ലിനുലാലിനെ എനിക്ക് അറിയാം…അടുത്ത സുഹൃത്തൊന്നുമല്ലെങ്കിലും അയാളുടെ ഭാര്യയും ഞാനും സുഹൃത്തുക്കൾ ആയിരുന്നത് കൊണ്ട് അയാളുടെ കുടുംബ പശ്ചാതലം എനിക്ക് കേട്ടു അറിവുള്ളതാണ്…

ഇപ്പോൾ ഈ ലിനുലാലിനെ എല്ലാവർക്കും അറിയാം..എന്നാൽ കുറച്ചു നാൾ മുൻപ് മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്തു ഇതാണെന്റെ ഇത് വരെയുള്ള സമ്പാദ്യം ഇതാണെന്റെ എല്ലാം.. ഞാൻ ഇനി എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ലിനുലാൽ നെ ആർക്കെങ്കിലും ഓർമ്മയുണ്ടോ എന്ന് എനിക്ക് അറിയില്ല…എന്റെ അറിവിൽ അയാൾ ഉന്നതജാതിയിൽ ജനിച്ചതോ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലോ ജനിച്ച ആളല്ല…

(അയാൾ ജാതിയും വംശവും പറഞ്ഞു എന്നൊക്കെയുള്ള വ്യഖ്യാനങ്ങൾ കണ്ടത് കൊണ്ട് ആ വീഡിയോ രണ്ടു മൂന്നു വട്ടം കണ്ടു… അതിൽ മരുന്നിനു പോലും അങ്ങനെ ഒരു വാക്ക് ഞാൻ കേട്ടില്ല )അത്യാവശ്യം മോശമല്ലാത്ത ദാരിദ്ര്യം അനുഭവിച്ചു അതിലും സംഗീതം മുറുകെ പിടിച്ചു സ്വന്തം പ്രയത്നത്തിലൂടെ ജീവിതം പച്ച പിടിപ്പിച്ച ചെറുപ്പക്കാരനാണ്…

അയാളുടെ വീഡിയോ യുടെ താഴെ വന്ന comments വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി…വെറുതെ അല്ല നിന്റെ കിടപ്പാടം പോയത് എന്നൊരു കമന്റ്‌ കണ്ടു…ഒരാൾ മിച്ചം പിടിച്ചു സ്വരുകൂട്ടി ഒരു സ്വപ്നഭവനം വാങ്ങിയിട്ട് കണ്മുന്നിൽ അത് ഇടിച്ചു പൊളിച്ച് നീക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന ഒരു കുടുബത്തോട് ഇത്രയും ദയ ഇല്ലാതെ സംസാരിക്കാൻ മാത്രം സംസ്കാര ശൂന്യരാകുന്നുണ്ടോ നമ്മളൊക്കെ…

അയാളുടെ വാക്കുകളോട് മറ്റേതെല്ലാം രീതിയിൽ നമുക്ക് വിയോജിക്കാം.. വിമർശിക്കാം…നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഏതു കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നത് കൊണ്ട് നമുക്ക് എന്താണ് കിട്ടുന്നത്???അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്??

ഇത്രയും സൈബർ ആക്രമണം നേരിടേണ്ടതുണ്ടോ അയാളും കുടുംബവും???വ്യക്തിപരമായി ലിനുലാലിന്റെ വാക്കുകളോട് എനിക്ക് വിയോജിപ്പ് തന്നെയാണ്..ഒരു സംശയവുമില്ല…പക്ഷെ അയാൾക്കും കുടുംബത്തിനും നേരെയുള്ള അനാവശ്യമായ സൈബർ അക്രമണങ്ങളോടും കടുത്ത വിയോജിപ്പ് തന്നെ….
Story Highlights:Sincy Anil with a different stand on Linulal issue

To Top
$(".comment-click-15187").on("click", function(){ $(".com-click-id-15187").show(); $(".disqus-thread-15187").show(); $(".com-but-15187").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });