കഴിഞ്ഞ ദിവസമായിരുന്നു വനിതയുടെ കവർപേജ് വലിയ വാർത്തയായി മാറിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ സിൻസി അനിലിൻറെ വാക്കുകൾ ശ്രദ്ധനേടുന്നത്. ആദ്യമായി സിൻസി സംസാരിച്ചത് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് ഇട്ട ഒരു പോസ്റ്റിന് താഴെയായിരുന്നു വനിതയുടെ കവർ ഫോട്ടോ കണ്ടു കൊണ്ട് സാന്ദ്ര തോമസ് ഇട്ടത് ഇങ്ങനെ ആയിരുന്നു. ഞാൻ ഈ ചിത്രത്തിൽ നിഷ്കളങ്കമായ കുഞ്ഞിനെ മാത്രമേ കാണുന്നുള്ളൂ എന്ന് ആയിരുന്നു പോസ്റ്റ്. അതിനുതാഴെ സിൻസി ഒരു കമൻറ് ചെയ്തത് ഇങ്ങനെയാണ്. ഞാൻ ഈ ചിത്രത്തിൽ സഹപ്രവർത്തകയെ ഗുണ്ടകൾക്ക് ക്രൂരമായി ബ ലാ ത്സംഗം ചെയ്യാൻ എറിഞ്ഞു കൊടുത്ത ഒരു ക്രിമിനലിനിയും അയാൾക്ക് എല്ലാത്തിനും ഒത്താശ ചെയ്ത മാസ്റ്റർ ബ്രെയിൻ ആയ സ്ത്രീ എന്നു പറയാൻ തന്നെ അറപ്പു തോന്നുന്ന ഒരു സ്ത്രീയുമാണ് എന്നായിരുന്നു.

ഇപ്പോൾ മഞ്ജുവാര്യരുടെ കവർചിത്രം വന്ന ഒരു വനിതയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സിൻസി കുറിച്ച് വാക്കുകളാണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്നത്. ” അവളോടൊപ്പം” എന്ന ഹാഷ് ടാഗ് ഇട്ട് പോസ്റ്റ് ചെയ്യുന്ന ഞാനടക്കമുള്ളവർ ഒന്നും യഥാർത്ഥത്തിൽ അവളോടൊപ്പം ആയിരുന്നില്ല ഉണ്ടായത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു മഞ്ജുവിനെ കുറിച്ചുള്ള ഒരു കുറിപ്പ്. മഞ്ജുവിനെ പറ്റി ഒരു കുറിപ്പ് പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ വന്ന് അവളോടൊപ്പം എന്ന ഹാഷ് ടാഗിൽ പോസ്റ്റിടുന്ന ഞാനടക്കം ഉള്ളവർ ഒന്നും യഥാർത്ഥത്തിൽ അവളോടൊപ്പം ഉണ്ടായതല്ല. കോടതിയിൽ തനിക്ക് അറിയാവുന്ന സത്യങ്ങൾ പറയുകയും അത് മാറ്റമില്ലാതെ ആവർത്തിക്കുകയും ചെയ്തത് ഇവരാണ്.ഇന്നും ഞാൻ നിൻറെ കൂടെയുണ്ട് എന്ന് പറഞ്ഞു അക്രമിക്കപ്പെട്ട പെൺകുട്ടിയെ ചേർത്തു പിടിക്കുന്നതും ഇവരാണ്.

ഇവരാണ് യഥാർത്ഥ സുഹൃത്ത് നുണകൾ കൊണ്ട് തീർത്ത ചില്ലുകൊട്ടാരത്തിൽ അടച്ചാലും മൗനം കൊണ്ട് തന്നെ അതിനെ കുറിച്ച് പ്രവർത്തികൾ കൊണ്ട് തല ഉയർത്തി നിൽക്കുന്ന ഇവരാണ് യഥാർത്ഥ വഴികാട്ടി ഇതാണ് മലയാളി വനിതയുടെ മുഖചിത്രം. ഇത് ഇവിടെ കിടക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഞ്ജുവാര്യരുടെ കവർചിത്രം ഉള്ള ഒരു വനിതയുടെ ചിത്രം പോസ്റ്റ് ചെയ്തത്.