ഹോട്ടലുകളിൽ പലർക്കും ഒപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നത് ആയിരുന്നു ഇവരുടെ രീതി. മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം.

ഒന്നേമുക്കാൽ വയസ്സ് മാത്രമുള്ള ഒരു കുഞ്ഞിൻറെ വാർത്ത അറിഞ്ഞാണ് ഇന്നലെ കേരളം മുഴുവൻ നടുങ്ങിയത്.

അമ്മൂമ്മയുടെ കാമുകൻ ലോഡ്ജിലെ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ തന്നെ ഒരേപോലെ മരവിപ്പിച്ച സംഭവം ആണ്. അങ്കമാലി പാറക്കടവ് കോടഞ്ചേരി സജീവിനെയും ഡിക്സിയുടെയും മകൾ നോറ മരിയ ആണ് മരിച്ചത്. പള്ളുരുത്തി എസ്ഐ റോഡിൽ ജോൺ ഡിക്രൂസിനെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തിനാണ് ഈ ക്രൂരത ആ പിഞ്ചു കുഞ്ഞിനോട് ചെയ്തത് ചോദിക്കുകയാണ് എല്ലാവരും..

കലൂരിലെ ലോഡ്ജിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ആയിരുന്നു ഈ സംഭവം. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവർ ആണെന്നാണ് പോലീസ് തന്നെ പറയുന്നത്. ഇവർക്കെതിരെ ഒട്ടേറെ മോഷണ ലഹരിമരുന്ന് കേസുകളുണ്ട്. ഇവരുടെ വഴിവിട്ട പല ബന്ധങ്ങളും അറിയുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് ഭാര്യയായ ഡിക്സി ഭർത്താവിൽ നിന്നും അകന്നത് എന്ന് അറിയാൻ സാധിക്കുന്നു. എന്നാൽ കുഞ്ഞുങ്ങളെ ഇവർ വിട്ടു നൽകിയിരുന്നില്ല. ഇവരുടെ ലഹരിമരുന്ന് ഇടപാടുകൾക്ക് മറയാകുകയായിരുന്നു കുഞ്ഞുങ്ങൾ.

അതിനു വേണ്ടി ആയിരുന്നു ഈ കുട്ടികളെ സിപസി ഉപയോഗിച്ചത്. യാത്രകളിലും ഈ കുട്ടികളെ കൂടെയുണ്ടാകും. ഹോട്ടലുകളിൽ പലർക്കും ഒപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നത് ആയിരുന്നു ഇവരുടെ രീതി കാണുന്നവർക്കും യാതൊരു സംശയവും ഉണ്ടാവാതിരിക്കാനുള്ള ഒരു തന്ത്രം കൂടി ആയിരുന്നു. ഇവരുടെ നടപടികളെ എതിർത്തിരുന്നു കുട്ടികളുടെ മാതാവ് ഗത്യന്തരമില്ലാതെയാണ് ജീവിതം മതിയാക്കി പോയത്. എന്നാൽ കുട്ടികളെ ഇവർ വിട്ടുകൊടുത്തില്ല. ഇതേ തുടർന്നാണ് തർക്കം ഉടലെടുക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top