News

പ്രസവിക്കാതെ 12 പെണ്മക്കളുടെ അമ്മയായ സിസ്റ്ററുടെ കഥ..!

9 വർഷങ്ങൾക്ക് മുൻപ് വനിതാ എന്ന ഒരു മാഗസിനിൽ 12 പെണ്മക്കളുടെ ഒരു ജീവിതകഥ വലിയതോതിൽ തന്നെ ചർച്ചയായിരുന്നു. ആദ്യമായി ആയിരുന്നു ആ മക്കളുടെയും അവരുടെ അമ്മയുടെയും ജീവിതത്തെക്കുറിച്ച് ലോകം മുഴുവൻ അറിയുന്നത്.

12 പെൺ മക്കളുടെ അമ്മയായത് എങ്ങനെയാണെന്ന് ആളുകൾക്ക് അത്ഭുതമായിരുന്നു. പതിറ്റാണ്ടുകളായി വാർത്തകളിൽ കുപ്രസിദ്ധി നേടിയ ഉസലാംപെട്ടി മുതൽ തുടങ്ങുകയാണ് ഈ കഥ. പത്തനംതിട്ട ജില്ലയിലെ റാന്നി മന്ദമരുതിയിൽ കാഞ്ഞിരത്തുംമൂട് ഏലിയാമ്മയുടെ മകൾ അമ്മിണി ആണ് ആ അമ്മ. പതിനഞ്ചാം വയസ്സിൽ മാരകമായ രോഗം ബാധിച്ച് മരണത്തിലേക്ക് പോയ അമ്മിണി ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ ഒരു വലിയ തീരുമാനവും ആയി ആയിരുന്നു എത്തിയത്.

ഇനിയുള്ള നിന്റെ ജീവിതം ദൈവത്തിന് വേണ്ടിയുള്ളതാണെന്ന്. അങ്ങനെയാണ് മാർത്തോമാ സഭയുടെ കീഴിൽ ദൈവവേലയ്ക്ക് വേണ്ടി അമ്മിണി എത്തിയത്. ഒരു സുവിശേഷ പ്രചാരകയായി ഇന്ത്യ മുഴുവൻ അവർ സഞ്ചരിക്കുകയും ചെയ്തു. ആ യാത്രയിലായിരുന്നു പലതരത്തിലുള്ള പല അനുഭവങ്ങളും അവർക്ക് അനുഭവിക്കേണ്ടിവന്നത്. അവർ ഉസലാംപെട്ടിയിൽ ആയിരിക്കുമ്പോഴാണ് അങ്ങനെയൊരു സംഭവം നടന്നത്. അവിടെയുള്ള ചില സന്നദ്ധപ്രവർത്തകർ സിസ്റ്ററെ കാണാനെത്തി. അവർ പറഞ്ഞത് ജനിച്ചുവീഴുന്ന പെൺകുഞ്ഞുങ്ങളെ ദാരുണമായി കൊന്നുകളയുന്നു ഉസ്സലാംപെട്ടിയിലെ വിചിത്രമായ ഒരു രീതിയെക്കുറിച്ച് ആയിരുന്നു.

പെണ്ണായി പിറന്നതിന്റെ പേരിൽ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കൊലചെയ്യുന്ന നവജാതശിശുക്കളെ പറ്റി ആലോചിച്ചപ്പോൾ ആ ദിവസത്തെ സിസ്റ്ററുടെ ഉറക്കം നഷ്ടമായി. ആ കുഞ്ഞുങ്ങളെ തനിക്ക് നൽകിയാൽ താൻ പൊന്നുപോലെ വളർത്താമെന്ന് പറഞ്ഞു. വന്നവരോട് സിസ്റ്റർ പറഞ്ഞു കുഞ്ഞുങ്ങളെ വളർത്തേണ്ടത് എങ്ങനെയെന്ന് അറിയില്ല. സഹായത്തിന് ആരുമില്ല സാമ്പത്തികമായി യാതൊരു അടിത്തറയും ഇല്ല. സിസ്റ്റർ നാട്ടിലെത്തി കഴിഞ്ഞപ്പോൾ ഉസലാംപെട്ടിയിൽ നിന്നും ഒരു കുഞ്ഞിനെ കിട്ടിയിട്ടുണ്ട്. ജനിച്ച മണിക്കൂറുകളായിയിട്ടുള്ളൂ.

വന്നു കൊണ്ടുപോയില്ലെങ്കിൽ ഈ കുഞ്ഞിനെയും അവർ കുഴിച്ചുമൂടും. ആ വാക്കുകൾ മുഴുവൻ കേൾക്കാനോ അവർക്ക് സാധിച്ചില്ല. അതിനു മുൻപേ തന്നെ അവർ പുറപ്പെട്ടു. ജനിച്ച 18 മണിക്കൂർ മാത്രം കഴിഞ്ഞാൽ കുഞ്ഞുമാലാഖയെ അവർ മനസ്സിൽ കണ്ടു. ആ കുഞ്ഞിനെ മാറോടു ചേർത്തു കൊണ്ട് സിസ്റ്റർ വിളിച്ചു ഏഞ്ചൽ. അങ്ങനെ ആ 12 പേരിൽ ആദ്യത്തെ ഒരാളെ ലഭിച്ചു. അങ്ങനെയാണ് 12 പേരുടെയും വരവ്. ഇപ്പോൾ സിസ്റ്റർ 68 വയസ്സായിരിക്കുന്നു. ഒമ്പത് പേരെ കല്യാണം കഴിപ്പിക്കണം. താൻ അല്ലതെ മറ്റാരും ആ കുഞ്ഞുങ്ങൾക്ക് ഇല്ല. തന്റെ കണ്ണടയും മുൻപ് അവരെ ഓരോ കൈകളിൽ ഏൽപ്പിക്കണം. അതാണ് ആഗ്രഹം.

Most Popular

To Top