News

ജഗതിയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് പറഞ്ഞു. തുറന്നു പറഞ്ഞു പാർവതി.

മലയാള സിനിമ കാത്തിരുന്ന തിരിച്ചുവരവായിരുന്നു നടൻ ജഗതി ശ്രീകുമാറിന്റെ. അടുത്ത കാലത്ത് റിലീസ് ആയ സി ബി ഐ ഫൈവ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷം, എന്നാൽ ഇപ്പോൾ നിരവധി വിമർശനങ്ങളാണ് താരത്തിന്റെ കുടുംബത്തിന് ആളുകളിൽ നിന്നും നേരിടേണ്ടി വന്നത് എന്നാണ് മകൾ പാർവ്വതി ഷോൺ പറയുന്നത്.ജഗതിയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് വരെ ചിലർ പറഞ്ഞു. ജഗതി ശ്രീകുമാർ എന്ന കലാകാരന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഒരു കാര്യമാണ് ഇത് എന്ന് ഞങ്ങൾക്ക് തോന്നിയെന്നും പറയുന്നുണ്ട്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരപുത്രി ജഗതിയെ കുറിച്ച് പറയുന്നത്. അഭിനയിക്കാൻ വന്നത് പണത്തിനു വേണ്ടി അല്ല എന്നും പാർവതി പറയുന്നുണ്ട്. പണം ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. ഈ പറയുന്നവർ മനസ്സിലാക്കണം ആവശ്യത്തിലധികം പണം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ജീവിതം മുഴുവൻ സിനിമയിൽ നിക്ഷേപിച്ച ഒരു മനുഷ്യനാണ് ജഗതി ശ്രീകുമാർ. കുടുംബം പോലും അദ്ദേഹത്തിന് രണ്ടാമത് ആയിരുന്നു. അദ്ദേഹത്തിലെ കലാകാരനെ മടക്കിക്കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ മാത്രമാണ് ഞങ്ങൾ ശ്രമിച്ചത്. അത് സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും പാർവതി പറയുന്നു. അദ്ദേഹത്തിന്റെ മകളായി ജനിക്കാൻ സാധിച്ചത് ഒരു സുകൃതമായാണ് ഞാൻ കാണുന്നത്.

സിനിമയുടെ തിരക്കുകളിൽ ആയപ്പോഴും ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വീട്ടിൽ വിളിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കും. സിനിമ കുറച്ച് ഞങ്ങളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. അച്ചനെ ഞങ്ങൾക്ക് ഒരുപാട് സമയം അടുത്ത് കിട്ടിയിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ മകനായി ജനിക്കാൻ കഴിയുന്നത് സുകൃതമാണ്. ഇനിയുള്ള ജന്മങ്ങളിലും അദ്ദേഹത്തിന്റെ മകനായി ജനിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതേപോലെതന്നെ ഭർതൃപിതാവ് ആയിട്ടല്ല സ്വന്തം മനുഷ്യനായി പിസി ജോർജിനെ കരുതിയുള്ളൂ. നല്ലൊരു മനുഷ്യനാണ് മനസ്സിൽ ഒന്നും വെക്കാതെ വെട്ടി തുറന്നു പറയുമെന്ന്.

കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. മറ്റൊരു മതത്തിൽ നിന്ന് വന്ന ഒരാളായി അവിടുത്തെ അച്ഛനും അമ്മയും കണ്ടിട്ടില്ല. സ്വന്തം മകളെ പോലെയാണ് കാണുന്നത്. വിവാഹം കഴിഞ്ഞ് 13 വർഷമായി. മറ്റൊരു വീട്ടിലേക്ക് മാറണം എന്ന് ഞാനും ഇതുവരെ ചിന്തിച്ചിട്ടില്ല. അതിനു കാരണവും ഇതൊക്കെയാണ്. വിവാഹശേഷം എന്റെ സുഹൃത്തുക്കൾ ഒക്കെ മാറി താമസിക്കുന്നുണ്ട്. പക്ഷേ അപ്പനെയും അമ്മയെയും വിട്ടു മാറി താമസിക്കാൻ ഞങ്ങൾക്കാവില്ല. മാതാപിതാക്കളെ ഒരിക്കലും ഒറ്റപ്പെടുത്തരുത് എന്നാണ് എനിക്ക് പറയാനുള്ളത് എന്ന് പാർവ്വതി പറയുന്നു.

Most Popular

To Top